---
title: "ചെസ് മല്‍സരം സംഘടിപ്പിച്ചു"
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163968/koothuparamba"
published_at: "2023-11-21T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655c63f991ab6_IMG-20231121-WA0028.jpg"
keywords: []
---

# ചെസ് മല്‍സരം സംഘടിപ്പിച്ചു

> **Lead Summary:** **തലശ്ശേരി**: കൂത്തുപറമ്പ് മണ്ഡലം നവകേരള സദസിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി കണ്ണൂർ ജില്ലാ തല ചെസ് മല്‍സരം സംഘടിപ്പിച്ചു. പാനൂർ പി.ആര്‍.മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂളിലാണ് മത്സരം നടന്നത്.

## Article Content

**തലശ്ശേരി**: കൂത്തുപറമ്പ് മണ്ഡലം നവകേരള സദസിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി കണ്ണൂർ ജില്ലാ തല ചെസ് മല്‍സരം സംഘടിപ്പിച്ചു. പാനൂർ പി.ആര്‍.മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂളിലാണ് മത്സരം നടന്നത്.

14 വയസിനും 20 വയസിനും താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വെവ്വേറെ മല്‍സരം നടത്തി. കെ.പി.മോഹനന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പി.കെ.പ്രവീണ്‍ അധ്യക്ഷനായി. ഇ.സുരേഷ് ബാബു സ്വാഗതം പറഞ്ഞു. കെ.സനല്‍, സുഗുണേഷ് ബാബു, കെ.രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163968/koothuparamba)