---
title: "പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി തിരിച്ചെടുപ്പിച്ചു; പിഴയും ചുമത്തി"
english_title: "Waste "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164038/waste"
published_at: "2023-11-21T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655cb171d9d5f_PicsArt_11-21-06.55.44.jpg"
keywords: []
---

# പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി തിരിച്ചെടുപ്പിച്ചു; പിഴയും ചുമത്തി

> **Lead Summary:** **എടൂർ: **കെട്ടിട നിർമ്മാണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും തോട്ടിലും വഴിയോരത്തും നിക്ഷേപിച്ചവരെ കണ്ടെത്തി പിഴ ചുമത്തി. ആറളം പഞ്ചായത്തിലെ 13ആം വാർഡിൽ കൊക്കോട് ആണ് സംഭവം. ആറളം സ്വദേശിയുടെ കീഴ്പ്പള്ളിയിൽ നിർമ്മാണത്തിൽ ഇരിക്കുന്ന പുതിയ സ്ഥാപനത്തിലെ മാലിന്യങ്ങളുണ് പൊതുസ്ഥലത്ത് ചാക്കിൽ കെട്ടി നിക്ഷേപിച്ചത്. വാർഡ് മെമ്പർ ഇ.പി മേരികുട്ടയുടെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർ സവിത ക്ലർക്ക് തരുൺ, ശർമിത്ത്, അരുൺ എന്നിവർ അടങ്ങുന്ന സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മലിന്ന്യം നിക്ഷേപിച്ചവരെ കണ്ടെത്തിയത്.

## Article Content

**എടൂർ: **കെട്ടിട നിർമ്മാണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും തോട്ടിലും വഴിയോരത്തും നിക്ഷേപിച്ചവരെ കണ്ടെത്തി പിഴ ചുമത്തി. ആറളം പഞ്ചായത്തിലെ 13ആം വാർഡിൽ കൊക്കോട് ആണ് സംഭവം. ആറളം സ്വദേശിയുടെ കീഴ്പ്പള്ളിയിൽ നിർമ്മാണത്തിൽ ഇരിക്കുന്ന പുതിയ സ്ഥാപനത്തിലെ മാലിന്യങ്ങളുണ് പൊതുസ്ഥലത്ത് ചാക്കിൽ കെട്ടി നിക്ഷേപിച്ചത്. വാർഡ് മെമ്പർ ഇ.പി മേരികുട്ടയുടെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർ സവിത ക്ലർക്ക് തരുൺ, ശർമിത്ത്, അരുൺ എന്നിവർ അടങ്ങുന്ന സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മലിന്ന്യം നിക്ഷേപിച്ചവരെ കണ്ടെത്തിയത്.

മാലിന്യം നിക്ഷേപിച്ചവരെ വിളിച്ചുവരുത്തി തിരിച്ചെടുപ്പിക്കുകയും മലിന്ന്യം സംസ്കരിക്കാൻ ഹരിത കർമ്മസേനക്ക് കൈമാറുകയും ചെയ്തു. പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് 25000 രൂപ പിഴ അടയ്ക്കാൻ നിയമപ്രകാരം നോട്ടീസ് നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164038/waste)