---
title: "തിരുവനന്തപുരത്ത് 19കാരനെ വെട്ടിക്കൊന്നു; പിന്നില്‍ നാല്‍വര്‍ സംഘം; ഒരാള്‍ പിടിയില്‍, 3 പേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍"
english_title: "Murder arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164084/murder-arrested"
published_at: "2023-11-21T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655cd17a6ddc8_n5585259781700581636583a868c251c2ec4b1371b2b945f2be8165d778014f3ad81119bc672912e47b6a15.jpg"
keywords: []
---

# തിരുവനന്തപുരത്ത് 19കാരനെ വെട്ടിക്കൊന്നു; പിന്നില്‍ നാല്‍വര്‍ സംഘം; ഒരാള്‍ പിടിയില്‍, 3 പേര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

> **Lead Summary:** **തിരുവനന്തപുരം: **കിള്ളിപ്പാലം കരിമഠം കോളനിയില്‍ യുവാവിനെ വെട്ടിക്കൊന്നു. 19കാരനായ അര്‍ഷദാണ് മരിച്ചത്. നാലു പേര്‍ ചേര്‍ന്ന സംഘമാണ് പിന്നിലെന്നു സൂചനകളുണ്ട്. ഇതില്‍ ഒരാളെ പൊലീസ് പിടികൂടി. ധനുഷ് ആണ് പിടിയിലായത്. 

## Article Content

**തിരുവനന്തപുരം: **കിള്ളിപ്പാലം കരിമഠം കോളനിയില്‍ യുവാവിനെ വെട്ടിക്കൊന്നു. 19കാരനായ അര്‍ഷദാണ് മരിച്ചത്. നാലു പേര്‍ ചേര്‍ന്ന സംഘമാണ് പിന്നിലെന്നു സൂചനകളുണ്ട്. ഇതില്‍ ഒരാളെ പൊലീസ് പിടികൂടി. ധനുഷ് ആണ് പിടിയിലായത്. 

സംഘത്തില്‍ ധനുഷ് ഒഴികെയുള്ള മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്നു പൊലീസ് പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164084/murder-arrested)