---
title: "കെഎസ്‌ആര്‍ടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകര്‍ത്ത സംഭവം; യുവതി അറസ്റ്റില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164100/arrested"
published_at: "2023-11-21T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655ce1f5d0799_n55855057417005857773517edf84b6180faa1359fe3589f4d19fe3a9bb8e2e98653e731151e731611b5da3.jpg"
keywords: []
---

# കെഎസ്‌ആര്‍ടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകര്‍ത്ത സംഭവം; യുവതി അറസ്റ്റില്‍

> **Lead Summary:** **കോട്ടയം:** കോടിമത നാലുവരി പാതയില്‍ കെഎസ്‌ആര്‍ടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി സ്വദേശി സുലു ആണ് അറസ്റ്റിലായത്.

## Article Content

**കോട്ടയം:** കോടിമത നാലുവരി പാതയില്‍ കെഎസ്‌ആര്‍ടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി സ്വദേശി സുലു ആണ് അറസ്റ്റിലായത്.

സുലുവും അമ്മയും ചേര്‍ന്നാണ് ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകര്‍ത്തത്. ഇവരുടെ അമ്മ നിലവില്‍ ഒളിവിലാണ്. 

ഓവര്‍ ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ മിററില്‍ തട്ടിയെന്ന് ആരോപിച്ചാണ് ആക്രമണം. തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് പോയ ബസിനു നേരെയാണ് ആക്രമണമുണ്ടായത്. 

ബസ് ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ കാറിന്റെ മിററില്‍ തട്ടിയിരുന്നു. ഇതിനു പിന്നാലെ സുലുവും അമ്മയും കാര്‍ നിര്‍ത്തി പുറത്തിറങ്ങി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകര്‍ത്തു. കാറില്‍ നിന്ന് ലിവര്‍ എടുത്ത് അതുകൊണ്ടാണ് ലൈറ്റ് തകര്‍ത്തത്. അക്രമത്തിന് പിന്നാലെ ഇരുവരും അതേ കാറില്‍ തന്നെ സ്ഥലം വിട്ടു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164100/arrested)