---
title: "സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്ത മഴ മുന്നറിയിപ്പ്"
english_title: "Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164123/rain"
published_at: "2023-11-22T05:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655d42f94b658_download_(76).jpeg"
keywords: []
---

# സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്ത മഴ മുന്നറിയിപ്പ്

> **Lead Summary:** ***തിരുവനന്തപുരം***: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്ത മഴ മുന്നറിയിപ്പ്. കോമറിൻ മേഖലയിൽ നിന്ന് മധ്യ പടിഞ്ഞാറൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് കിഴക്കൻ കാറ്റിന്റെ ന്യുന മർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതാണ് കേരളത്തിലെ മഴ സാധ്യത ശക്തമാക്കിയത്.

## Article Content

***തിരുവനന്തപുരം***: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്ത മഴ മുന്നറിയിപ്പ്. കോമറിൻ മേഖലയിൽ നിന്ന് മധ്യ പടിഞ്ഞാറൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് കിഴക്കൻ കാറ്റിന്റെ ന്യുന മർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതാണ് കേരളത്തിലെ മഴ സാധ്യത ശക്തമാക്കിയത്.

ഇത് പ്രകാരം ഇന്ന് ഒരു ജില്ലയിൽ ഓറഞ്ച് അലർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലാണ് ഇന്ന് ഓറഞ്ച് അലർട്ട് ഉള്ളതെങ്കിൽ പത്തനംതിട്ട, എറണാകുളം, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164123/rain)