---
title: "ചന്ദ്രയാന്‍ നാലാം ദൗത്യത്തിലേക്ക് കടക്കാനൊരുങ്ങി ഐഎസ്ആര്‍ഒ"
english_title: "Chandrayan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164152/chandrayan"
published_at: "2023-11-22T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655d7edda8351_Screenshot_20231122-093548_Samsung_Internet.jpg"
keywords: []
---

# ചന്ദ്രയാന്‍ നാലാം ദൗത്യത്തിലേക്ക് കടക്കാനൊരുങ്ങി ഐഎസ്ആര്‍ഒ

> **Lead Summary:** ചന്ദ്രയാന്‍ മൂന്നിന്റെ വിജയത്തിന് പിന്നാലെ നാലാം ദൗത്യത്തിലേക്ക് കടക്കാനൊരുങ്ങി ഐഎസ്ആര്‍ഒ. ചന്ദ്രോപരിതലത്തില്‍ നിന്ന് മണ്ണും മറ്റു സാമ്പിളുകളും ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കുന്ന തരത്തിലാണ് ചന്ദ്രയാന്‍ നാലാം ദൗത്യം വിഭാവനം ചെയ്യുന്നത്. ഇന്ത്യന്‍ ട്രോപ്പിക്കല്‍ മെട്രോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ ഐഎസ്ആര്‍ഒ സ്പേസ് അപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ നീലേഷ് ദേശായി ചന്ദ്രയാന്‍ നാലിനെക്കുറിച്ചുള്ള നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.

## Article Content

ചന്ദ്രയാന്‍ മൂന്നിന്റെ വിജയത്തിന് പിന്നാലെ നാലാം ദൗത്യത്തിലേക്ക് കടക്കാനൊരുങ്ങി ഐഎസ്ആര്‍ഒ. ചന്ദ്രോപരിതലത്തില്‍ നിന്ന് മണ്ണും മറ്റു സാമ്പിളുകളും ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കുന്ന തരത്തിലാണ് ചന്ദ്രയാന്‍ നാലാം ദൗത്യം വിഭാവനം ചെയ്യുന്നത്. ഇന്ത്യന്‍ ട്രോപ്പിക്കല്‍ മെട്രോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ ഐഎസ്ആര്‍ഒ സ്പേസ് അപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ നീലേഷ് ദേശായി ചന്ദ്രയാന്‍ നാലിനെക്കുറിച്ചുള്ള നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.

‘ഇതൊരു പ്രതീക്ഷ നല്‍കുന്ന ദൗത്യമാണ്. അഞ്ച്-ഏഴ് വര്‍ഷത്തിനുള്ളില്‍ ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരുന്നതിനുള്ള വെല്ലുവിളിയെ നാം അതിജീവിക്കുമെന്നാണ് കരുതുന്നത്’- ഐഎസ്ആര്‍ഒ സ്പേസ് അപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ നീലേഷ് ദേശായി പറഞ്ഞു. ചന്ദ്രനിലെത്തുന്ന പേടകത്തെ, മണ്ണും സാമ്പിളുകളും ശേഖരിച്ച ശേഷം ബഹിരാകാശത്തുവച്ച് മറ്റൊരു മൊഡ്യൂളുമായി ബന്ധിപ്പിക്കും. ഇത് സംയോജിപ്പിക്കുന്ന മൊഡ്യൂള്‍ ഭൂമിയെ സമീപിക്കുമ്പോള്‍ വീണ്ടും രണ്ടായി വേടപെടും. ഒരെണ്ണം ഭൂമിയിലേക്ക് തിരികെയെത്തും. മറ്റേത് ഭൂമിയുടെ ഭ്രമണപഥത്തില്‍ തുടരും. ചന്ദ്രയാന്‍-3 നേക്കാള്‍ കൂടുതല്‍ സങ്കീര്‍ണമായിരിക്കും നാലാം ദൗത്യം. ചന്ദ്രയാന്‍ 3ല്‍ ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച പ്രഗ്യാന്‍ റോവറിന്റെ ഭാരം 30 കിലോ മാത്രമായിരുന്നു.

ചന്ദ്രയാന്‍-4ല്‍ റോവറിന്ഭാരം 350 കിലോ ആയിരിക്കും. ചന്ദ്രോപരിതലത്തില്‍ ഇതുവരെ പര്യവേഷണം ചെയ്യപ്പെടാത്ത മേഖലയിലാണ് ചന്ദ്രയാന്‍-4 ലാന്‍ഡ് ചെയ്യിക്കാന്‍ ഉദ്ദേശിക്കുന്നത്. ചന്ദ്രയാന്‍ 3ല്‍ റോവര്‍ 500 മീറ്റര്‍x 500 മീറ്റര്‍ പ്രദേശത്താണ് പര്യവേഷണം നടത്തിയത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164152/chandrayan)