---
title: "#Fakeidcard| വ്യാജ ഐഡി കാർഡ് കേസ്: കസ്റ്റഡിയിലുള്ള നാല് പേരും രാഹുൽ മാങ്കൂട്ടത്തിന്റെ വിശ്വസ്തർ "
english_title: "Fake ID card case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164165/fake-id-card-case"
published_at: "2023-11-22T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655d8b43a1bcc_Screenshot_2023-11-22-10-30-36-61_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Fakeidcard| വ്യാജ ഐഡി കാർഡ് കേസ്: കസ്റ്റഡിയിലുള്ള നാല് പേരും രാഹുൽ മാങ്കൂട്ടത്തിന്റെ വിശ്വസ്തർ 

> **Lead Summary:** യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസിൽ കസ്റ്റഡിയിലുള്ള നാല് പേരും സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിന്റെ വിശ്വസ്തർ. എ ഗ്രൂപ്പിനുള്ളിലെ പോരാണ് ഇവർ പിടിയിലാകാൻ കാരണമെന്ന വിലയിരുത്തലിലാണ് പ്രവർത്തകർ. ഗ്രൂപ്പിനുള്ളിൽ നിന്ന് തന്നെയാണ് പോലീസിന് വിവരങ്ങൾ ചോർത്തി നൽകിയത്.

## Article Content

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസിൽ കസ്റ്റഡിയിലുള്ള നാല് പേരും സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിന്റെ വിശ്വസ്തർ. എ ഗ്രൂപ്പിനുള്ളിലെ പോരാണ് ഇവർ പിടിയിലാകാൻ കാരണമെന്ന വിലയിരുത്തലിലാണ് പ്രവർത്തകർ. ഗ്രൂപ്പിനുള്ളിൽ നിന്ന് തന്നെയാണ് പോലീസിന് വിവരങ്ങൾ ചോർത്തി നൽകിയത്.

അന്വേഷണം രാഹുൽ മാങ്കൂട്ടത്തിലേക്ക് എത്തിക്കാൻ നീക്കം നടക്കുന്നതായും റിപ്പോർട്ടുണ്ട്. അബി വിക്രം, ബിനിൽ ബിനു, ഫെന്നി, അടൂർ സ്വദേശി വികാസ് കൃഷ്ണ എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരുടെ ലാപ്‌ടോപ്പും മൊബൈലും ഉപയോഗിച്ച് വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയെന്നാണ് സംശയിക്കുന്നത്. ഇന്നലെ ഇവരുടെ വീടുകളിൽ പരിശോധന നടത്തിയ പോലീസ് ലാപ് ടോപ്പ് അടക്കം പിടിച്ചെടുത്തിരുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164165/fake-id-card-case)