---
title: "#kalpetta | കൃഷി ഓഫീസറെ ഡ്യൂട്ടിക്കിടെ മർദ്ദിച്ച സംഭവം: വ്യാപക പ്രതിഷേധം"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164176/kalpetta"
published_at: "2023-11-22T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655d94d6ca17b_IMG-20231122-WA0026.jpg"
keywords: []
---

# #kalpetta | കൃഷി ഓഫീസറെ ഡ്യൂട്ടിക്കിടെ മർദ്ദിച്ച സംഭവം: വ്യാപക പ്രതിഷേധം

> **Lead Summary:** **കൽപ്പറ്റ**: : പാലക്കാട് തരൂരിൽ ഡ്യൂട്ടിക്കിടെ വനിതാ കൃഷി ഓഫീസറെ മർദ്ദിച്ചതിൽ വ്യാപക പ്രതിഷേധം. വിവിധ സംഘടനകൾ കലക്ട്രേറ്റിന് മുമ്പിൽ ധർണ്ണ നടത്തി. കുറ്റകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യം. കഴിഞ്ഞ ദിവസം ഡ്യൂട്ടിക്കിടെ മർദ്ദനമേറ്റ പാലക്കാട് തരൂർ കൃഷി ഓഫീസർ ഇപ്പോഴും ചികിത്സയിലാണ്.

## Article Content

**കൽപ്പറ്റ**: : പാലക്കാട് തരൂരിൽ ഡ്യൂട്ടിക്കിടെ വനിതാ കൃഷി ഓഫീസറെ മർദ്ദിച്ചതിൽ വ്യാപക പ്രതിഷേധം. വിവിധ സംഘടനകൾ കലക്ട്രേറ്റിന് മുമ്പിൽ ധർണ്ണ നടത്തി. കുറ്റകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യം. കഴിഞ്ഞ ദിവസം ഡ്യൂട്ടിക്കിടെ മർദ്ദനമേറ്റ പാലക്കാട് തരൂർ കൃഷി ഓഫീസർ ഇപ്പോഴും ചികിത്സയിലാണ്.

കൈയേറ്റത്തിനെതിരെയും മർദ്ദനത്തിനെതിരെയും ജോലി തടസ്സപ്പെടുത്തിയവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടാണ് കേരള ഗസറ്റഡ് ഓഫീസർ ഫെഡറേഷനും അസോസിയേഷൻ ഓഫ് അഗ്രികൾച്ചർ ഓഫീസേഴ്സ് കേരളയും കൽപ്പറ്റയിൽ കലക്ട്രേറ്റിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തിയത്.

അഗ്രികൾച്ചർ ഓഫീസേഴ്സിൻ്റെ ധർണ്ണ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ഓഫ് അഗ്രികൾച്ചർ ഓഫീസേഴ്സ് കേരള വയനാട് ജില്ലാ പ്രസിഡണ്ട് എ.പി. ബിനോയി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി. ശ്രീകാന്ത്, വൈസ് പ്രസിഡണ്ട് രാജി വർഗീസ് തുടങ്ങിയവർ സംസാരിച്ചു. കെ.ജി.ഒ. ഫെഡറേഷൻ നടത്തിയ സമരം ജില്ലാ പ്രസിഡണ്ട് ഡോ.പി. അനിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം പി.കെ.മുഹമ്മദ് ഷഫീഖ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അമൽ വിജയ്, ജ്യോതി സി. ജോർജ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164176/kalpetta)