---
title: "തൊണ്ടിയിൽ സെൻറ് ജോൺസിൽ കബഡി താരങ്ങളെ ആദരിച്ചു "
english_title: "Thondiyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164282/thondiyil"
published_at: "2023-11-22T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655de2bdde778_Picsart_23-11-22_16-37-23-034.jpg"
keywords: []
---

# തൊണ്ടിയിൽ സെൻറ് ജോൺസിൽ കബഡി താരങ്ങളെ ആദരിച്ചു 

> **Lead Summary:** **പേരാവൂർ**: ഉപജില്ലാതലത്തിലും ജില്ലാതലത്തിലും മികച്ച പ്രകടനം കാഴ്ചവച്ച തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിലെ സബ്ജൂനിയർ വിഭാഗം കബഡി താരങ്ങളെ ആദരിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സോജൻ വർഗീസ് അധ്യക്ഷനായി.

## Article Content

**പേരാവൂർ**: ഉപജില്ലാതലത്തിലും ജില്ലാതലത്തിലും മികച്ച പ്രകടനം കാഴ്ചവച്ച തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിലെ സബ്ജൂനിയർ വിഭാഗം കബഡി താരങ്ങളെ ആദരിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സോജൻ വർഗീസ് അധ്യക്ഷനായി.

പിടിഎ പ്രസിഡണ്ട് വിനോദ് നടുവത്താനിയിൽ അധ്യാപകരായ ദീപ തോമസ്, ജിജോ ജോസഫ്,ഷൈൻ എം ജോസഫ്,സനിജോ ജോർജ്,നിത ജോസ്,എബിൻ ബേബിഎന്നിവർ സംസാരിച്ചു.സബ് ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ഉപജില്ലയിൽ വിജയിച്ചടീമിൽ നിന്നും 5 താരങ്ങൾക്ക് ജില്ലാതലത്തിൽ മത്സരിക്കാൻ അവസരം കിട്ടുകയും ജില്ലാതലത്തിൽ പെൺകുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.

സ്കൂളിലെ മുഹമ്മദ് ബുജൈർ, റിസ ഫാത്തിമ എന്നിവർക്ക് കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തലത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164282/thondiyil)