---
title: "ഗരുഡ ബസില്‍ നിന്നും ഗ്ലാസ് തകര്‍ത്ത് ചാടി; യാത്രക്കാരന് പരിക്ക്"
english_title: "Injury "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164310/injury"
published_at: "2023-11-22T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655dfed5e8588_n5587973241700658794891ede9390a0f8c959cbe93fbab788c9b010b461615094fc3e297669a6b649fb19b.jpg"
keywords: []
---

# ഗരുഡ ബസില്‍ നിന്നും ഗ്ലാസ് തകര്‍ത്ത് ചാടി; യാത്രക്കാരന് പരിക്ക്

> **Lead Summary:** **തിരുവനന്തപുരം: **ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ഗരുഡ ബസില്‍ നിന്നും ഗ്ലാസ് തകര്‍ത്ത് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരിക്ക്. കല്ലമ്ബലം സ്വദേശി മുഹമ്മദ് അലിക്കാണ് പരിക്കേറ്റത്.

## Article Content

**തിരുവനന്തപുരം: **ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ഗരുഡ ബസില്‍ നിന്നും ഗ്ലാസ് തകര്‍ത്ത് പുറത്തേക്ക് ചാടിയ യാത്രക്കാരന് പരിക്ക്. കല്ലമ്ബലം സ്വദേശി മുഹമ്മദ് അലിക്കാണ് പരിക്കേറ്റത്.

കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസില്‍ നിന്നാണ് ഇയാള്‍ ചാടിയത്. തലയ്ക്കും കാലിനും പരിക്കേറ്റ ഇയാള്‍ റോഡിലൂടെ ഓടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്ന് പിടികൂടി ഇയാളെ പോലീസിന് കൈമാറി.

ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164310/injury)