---
title: "തീവ്രവാദ സംഘടനകളും മാവോയിസ്റ്റ് ഗ്രൂപ്പുകളും തീര്‍ത്ഥാടകരെന്ന പേരില്‍ ശബരിമലയില്‍ കടന്നുകയറാൻ സാദ്ധ്യത, അതീവ ജാഗ്രതാ നിര്‍ദേശവുമായി പൊലീസ്"
english_title: "Police "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164312/police"
published_at: "2023-11-22T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655e003b5f0c4_n5587876181700659101924db85ae086ffcf0f28e6163915c77b21d58772d9f7d080839b117b2c3928b44bc.jpg"
keywords: []
---

# തീവ്രവാദ സംഘടനകളും മാവോയിസ്റ്റ് ഗ്രൂപ്പുകളും തീര്‍ത്ഥാടകരെന്ന പേരില്‍ ശബരിമലയില്‍ കടന്നുകയറാൻ സാദ്ധ്യത, അതീവ ജാഗ്രതാ നിര്‍ദേശവുമായി പൊലീസ്

> **Lead Summary:** **തിരുവനന്തപുരം:** സംസ്ഥാനത്തും രാജ്യത്തും നടന്ന ചില അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് റിപ്പോര്‍ട്ട്. തീവ്രവാദ ആക്രമണത്തെയും അടിയന്തര സാഹചര്യങ്ങളെയും പ്രതിരോധിക്കാൻ ശബരിമലയില്‍ മാതൃകാ പ്രവര്‍ത്തന ചട്ടങ്ങള്‍ രൂപീകരിക്കണമെന്നും പൊലീസ് ശുപാര്‍ശ ചെയ്തു.

## Article Content

**തിരുവനന്തപുരം:** സംസ്ഥാനത്തും രാജ്യത്തും നടന്ന ചില അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് റിപ്പോര്‍ട്ട്. തീവ്രവാദ ആക്രമണത്തെയും അടിയന്തര സാഹചര്യങ്ങളെയും പ്രതിരോധിക്കാൻ ശബരിമലയില്‍ മാതൃകാ പ്രവര്‍ത്തന ചട്ടങ്ങള്‍ രൂപീകരിക്കണമെന്നും പൊലീസ് ശുപാര്‍ശ ചെയ്തു.

സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള തീവ്രവാദ സംഘടനകളും മാവോയിസ്റ്റ് ഗ്രൂപ്പുകളും തീര്‍ഥാടകരെന്ന പേരില്‍ ശബരിമലയില്‍ കടന്നു കയറാനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വഴിപാട് സാധനങ്ങളുടെ കൂട്ടത്തില്‍ സ്‌ഫോടക വസ്തുക്കളോ സ്‌ഫോടനത്തിനു സഹായിക്കുന്ന ഉപകരണങ്ങളോ കടത്താൻ സാദ്ധ്യതയുണ്ട്.

പല തീവ്രാദ ഗ്രൂപ്പുകളും റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച്‌ ഇംപ്രൊവൈസ്ഡ് എക്സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) കൈകാര്യം ചെയ്യാൻ ശേഷിയുള്ളവരാണ് സംശയമുള്ളവരുടെ ഇരുമുടിക്കെട്ട് പരിശോധിക്കുമ്ബോള്‍ വിശ്വാസികളെ വേദനിപ്പിക്കാതെയും ആചാരങ്ങളെ ലംഘിക്കാതെയും നോക്കണം. സംശയമുള്ളതും ഉപേക്ഷിക്കപ്പെട്ടതുമായ വസ്തുക്കള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഇവയുടെ മേല്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164312/police)