---
title: "ജമ്മുകാഷ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു"
english_title: "Kashmir "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164318/kashmir"
published_at: "2023-11-22T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655e04e0f1705_n5588083521700660323187e2b710c710608ab01d1831a460208a535045701523d50aef0c04d2da9e7369dc.jpg"
keywords: []
---

# ജമ്മുകാഷ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

> **Lead Summary:** **ശ്രീനഗര്‍:** ജമ്മുകാഷ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. ഒരാള്‍ക്ക് പരിക്കേറ്റു. രജൗരി ജില്ലയിലെ ബാജി മാള്‍ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.

## Article Content

**ശ്രീനഗര്‍:** ജമ്മുകാഷ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. ഒരാള്‍ക്ക് പരിക്കേറ്റു. രജൗരി ജില്ലയിലെ ബാജി മാള്‍ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.

വനമേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് സൈന്യവും ജമ്മു കാഷ്മീര്‍ പോലീസും നടത്തിയ തെരച്ചിലിനിടെയണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.

ജമ്മുകാഷ്മീരിലെ പിര്‍ പഞ്ചല്‍ വനത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഭീകരരുടെ സാന്നിധ്യം വളരെ ശക്തമാണ്. നിബിഡ വനമായ പ്രദേശത്തെ ഭൂമിശാസ്ത്ര പ്രത്യേകത ഭീകരര്‍ക്ക് ഒളിവില്‍ താമസിക്കാൻ അനുകൂല സാഹചര്യമാണ് ഒരുക്കുന്നത്. 

കഴിഞ്ഞയാഴ്ച രജൗരി ജില്ലയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164318/kashmir)