---
title: "കനേഡിയൻ പൗരന്മാര്‍ക്കുള്ള ഇ-വിസ സേവനങ്ങള്‍ ഇന്ത്യ പുനരാരംഭിച്ചു"
english_title: "India canada "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164332/india-canada"
published_at: "2023-11-22T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655e0f4433436_n55881947217006629336487e5a1e37121380d01bd8f7ce619e67febe50e774beba242df2c36526e7200486.jpg"
keywords: []
---

# കനേഡിയൻ പൗരന്മാര്‍ക്കുള്ള ഇ-വിസ സേവനങ്ങള്‍ ഇന്ത്യ പുനരാരംഭിച്ചു

> **Lead Summary:** കനേഡിയൻ പൗരന്മാര്‍ക്കുള്ള ഇ-വിസ സേവനങ്ങള്‍ ഇന്ത്യ പുനരാരംഭിച്ചു. ജി 20 വിര്‍ച്വല്‍ ഉച്ചകോടിയില്‍ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പങ്കെടുക്കുന്നതിന് മുന്നോടിയായാണ് പുതിയ തീരുമാനം.

## Article Content

കനേഡിയൻ പൗരന്മാര്‍ക്കുള്ള ഇ-വിസ സേവനങ്ങള്‍ ഇന്ത്യ പുനരാരംഭിച്ചു. ജി 20 വിര്‍ച്വല്‍ ഉച്ചകോടിയില്‍ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പങ്കെടുക്കുന്നതിന് മുന്നോടിയായാണ് പുതിയ തീരുമാനം.

എൻട്രി വിസകള്‍, ബിസിനസ് വിസകള്‍, മെഡിക്കല്‍ വിസകള്‍, കോണ്‍ഫറൻസ് വിസകള്‍ തുടങ്ങിയ എല്ലാ വിസാ സേവനങ്ങളും ഇതില്‍ ഉള്‍പ്പെടും. അതേസമയം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിലാണ് കനേഡിയൻ പ്രധാനമന്ത്രി പങ്കെടുക്കാൻ പോകുന്നത്. അതിനാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സുപ്രധാന ചുവടുവെയ്പ്പായാണ് ഇന്ത്യയുടെ ഈ നീക്കത്തെ പലരും നോക്കി കാണുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164332/india-canada)