---
title: "നവകേരള സദസ് ബഹിഷ്കരിച്ച പ്രതിപക്ഷ നടപടിയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി"
english_title: "Chief-minister iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164347/chief-minister-iritty"
published_at: "2023-11-22T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655e1976ab99c_IMG-20231122-WA0004.jpg"
keywords: []
---

# നവകേരള സദസ് ബഹിഷ്കരിച്ച പ്രതിപക്ഷ നടപടിയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി

> **Lead Summary:** **ഇരിട്ടി: **ജനപ്രതിനി എന്ന നിലയിലുള്ള അവകാശത്തെ തടയാൻ ആർക്കും ആവില്ല. നവ കേരള സദസ്സ് ബഹിഷ്കരിച്ച യുഡിഎഫിന്റെ നടപടി ജനപ്രതിനിധി എന്ന നിലയിലുള്ള അവകാശത്തെ തടയുകയാണെന്ന് മുഖ്യമന്ത്രി. നിങ്ങൾക്ക് ആരാണ് ഇതിന് അധികാരം നൽകിയത്. നിങ്ങളുടെ രാഷ്ട്രീയ ധാരണ അനുസരിച്ചു് തടഞ്ഞു നിർർത്തേണ്ടതല്ല ജനപ്രതിനിധികളുടെ പ്രവർത്തനം.

## Article Content

**ഇരിട്ടി: **ജനപ്രതിനി എന്ന നിലയിലുള്ള അവകാശത്തെ തടയാൻ ആർക്കും ആവില്ല. നവ കേരള സദസ്സ് ബഹിഷ്കരിച്ച യുഡിഎഫിന്റെ നടപടി ജനപ്രതിനിധി എന്ന നിലയിലുള്ള അവകാശത്തെ തടയുകയാണെന്ന് മുഖ്യമന്ത്രി. നിങ്ങൾക്ക് ആരാണ് ഇതിന് അധികാരം നൽകിയത്. നിങ്ങളുടെ രാഷ്ട്രീയ ധാരണ അനുസരിച്ചു് തടഞ്ഞു നിർർത്തേണ്ടതല്ല ജനപ്രതിനിധികളുടെ പ്രവർത്തനം.

പേരാവൂർ മണ്ഢലം നവ കേരള സദസിൽ അധ്യക്ഷത വഹിക്കേണ്ട പേരാവൂർ നിയോജകമണ്ഡലം എംഎൽഎ സണ്ണി ജോസഫിന്റെ അസാന്നിധ്യത്തെപ്പറ്റി പരാമർശിക്കുകയായിരുന്നു മുഖ്യമന്ത്രി. നടക്കില്ലെന്ന് തോന്നിച്ച വികസന പ്രവർത്തനങ്ങൾ നടത്തിയതാണ് എൽഡിഎഫ് സർക്കാരിന്റെ മുന്നേറ്റം. ആരൊക്കെ എതിർത്തലയും ഇത്തരം വികസന പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നെ ക്രിമിനലായി ചിത്രീകരിക്കാൻ നിങ്ങൾ ശ്രമിക്കേണ്ട. ആ പട്ടം നിങ്ങൾക്ക് തന്നെയാണ് ചേരുക എന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് വി ഡി സതീഷിനെ മുഖ്യമന്ത്രി ഓർമിപ്പിച്ചു.

സണ്ണി ജോസഫ് എംഎൽഎ പേരാവൂർ മണ്ഡലത്തിലെ ജനമുന്നേറ്റം കണ്ട് ഭയന്നിരിക്കുകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടുക്കിയിൽ പണ്ട് പട്ടയമേള നടന്നപ്പോൾ ഞാൻ യുഡിഎഫിന്റെ ഭാഗമായിരുന്നു. യുഡിഎഫ് ബഹിഷ്കരിക്കാൻ പറഞ്ഞെങ്കിലും ഞാൻ ചടങ്ങിൽ പങ്കെടുത്തു. ജനപ്രതിനിധികൾ എന്ന നിലയ്ക്ക് നമുക്ക് പാവപ്പെട്ടവരോടും സമൂഹത്തോടും പ്രതിബദ്ധതയുണ്ട് നാടിന്റെ വികസന പ്രവർത്തനങ്ങളെ പോലെ തന്നെ ഗവൺമെന്റിന്റെ പ്രവർത്തനങ്ങളും വിലയിരുത്തേണ്ടതാണ്. ഇതിനുള്ള അവസരമാണ് യുഡിഎഫ് ബഹിഷ്കരണത്തിനുള്ള ഇല്ലാതാക്കിയതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164347/chief-minister-iritty)