---
title: "പൊതുമരാമത്തു എഞ്ചിനീയർ പുഴക്കൽ മടപ്പുര നിർദ്ദിഷ്ട പാലം സ്ഥലം സന്ദർശിച്ചു"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164349/manathana"
published_at: "2023-11-22T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655e1d6407c60_IMG-20231122-WA0066.jpg"
keywords: []
---

# പൊതുമരാമത്തു എഞ്ചിനീയർ പുഴക്കൽ മടപ്പുര നിർദ്ദിഷ്ട പാലം സ്ഥലം സന്ദർശിച്ചു

> **Lead Summary:**  **മണത്തണ**: പൊതുമരാമത്ത് എഞ്ചിനീയർ പേരാവൂർ പുഴക്കൽ മടപ്പുര നിർദ്ദിഷ്ട പാലം സ്ഥലം സന്ദർശിച്ചു. വകുപ്പ് മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് എഞ്ചിനീയർ സ്ഥലം സന്ദർശിച്ചത്. പ്രസ്തുത സ്ഥലത്ത് കാഞ്ഞിരപ്പുഴയ്ക്ക് കുറുകെ ഗതാഗത യോഗ്യമായ പാലം നിർമ്മിക്കണമെന്ന് ഏറെ കാലമായി നാട്ടുകാരുടെ ആവശ്യമാണ്. ഇതിലേക്കായി പ്രദേശവാസികൾ പേരാവൂർ ഗ്രാമ പഞ്ചായത്തിനും, സ്ഥലം എം എൽ എയ്ക്കും പരാതികളും നിവേദനങ്ങളും നൽകിയിരുന്നു.

## Article Content

 **മണത്തണ**: പൊതുമരാമത്ത് എഞ്ചിനീയർ പേരാവൂർ പുഴക്കൽ മടപ്പുര നിർദ്ദിഷ്ട പാലം സ്ഥലം സന്ദർശിച്ചു. വകുപ്പ് മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് എഞ്ചിനീയർ സ്ഥലം സന്ദർശിച്ചത്. പ്രസ്തുത സ്ഥലത്ത് കാഞ്ഞിരപ്പുഴയ്ക്ക് കുറുകെ ഗതാഗത യോഗ്യമായ പാലം നിർമ്മിക്കണമെന്ന് ഏറെ കാലമായി നാട്ടുകാരുടെ ആവശ്യമാണ്. ഇതിലേക്കായി പ്രദേശവാസികൾ പേരാവൂർ ഗ്രാമ പഞ്ചായത്തിനും, സ്ഥലം എം എൽ എയ്ക്കും പരാതികളും നിവേദനങ്ങളും നൽകിയിരുന്നു.

നിലവിൽ ഇവിടെ ഭാഗികമായി തകർന്ന നടപ്പാലം മാത്രമാണ് ഉള്ളത്. രണ്ടാം പറശ്ശിനി എന്നറിയപെടുന്നതും കൊട്ടിയൂർ ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രവുമായ പുഴക്കൽ മുത്തപ്പൻ മടപ്പുരയിലെത്താനുള്ള പ്രധാന മാർഗ്ഗം എന്ന രീതിയിൽ 25 വർഷം മുൻപ് കൊട്ടിയൂർ ദേവസ്വം മുൻകൈ എടുത്ത് സർക്കാരുമായി ചേർന്ന് നിർമ്മിച്ചതാണ് നിലവിലെ നടപ്പാലം.

എന്നാൽ കാലവർഷകെടുതികളിൽ തകർന്ന നടപ്പാലത്തിനു പകരം ഗതാഗത യോഗ്യമായ പാലം വേണമെന്നാണ് ഏറെ കാലമായി നാട്ടുകാർ ആവശ്യപ്പെടുന്നത്. എം എൽ എ സണ്ണി ജോസഫ് വിവരം പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയത് കൂടാതെ പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ തിരുവനതപുരത്ത് എത്തി പൊതുമരാമത്ത് സെക്രട്ടറിയെ നേരിട്ട് കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. വിഷയത്തിൽ പൊതുമരാമത്ത് മന്ത്രി ഇടപെടുകയും പുഴക്കൽ മടപ്പുര സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വകുപ്പ് എഞ്ചിനീയർമാരെ നിയോഗിക്കുകയുമാണ് ഉണ്ടായത്. ബിനോയ്, ദിവ്യ എന്നീ പൊതുമരാമത്ത് എഞ്ചിനീയർമാരാണ് ഇന്ന് നിർദ്ദിഷ്ട സ്ഥലം സന്ദർശിച്ചത്. മന്ത്രി തലത്തിൽ ഇടപെടലുകൾ ഉണ്ടായതോടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് പുഴയ്ക്കൽ മടപ്പുര പ്രദേശവാസികൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164349/manathana)