---
title: "വോട്ടര്‍ പട്ടിക; സൂക്ഷ്മ പരിശോധന നടത്താന്‍ അവസരം"
english_title: "Voters list "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164356/voters-list"
published_at: "2023-11-22T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655e244a02898_n55883938017006684014479095bca271153d1bab10a7d4d08a0a9bd08bb0aea03d18efd63aa6a694885064.jpg"
keywords: []
---

# വോട്ടര്‍ പട്ടിക; സൂക്ഷ്മ പരിശോധന നടത്താന്‍ അവസരം

> **Lead Summary:** **തിരുവനന്തപുരം: **ഒക്ടോബര്‍ 27ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക, താലുക്ക് ഓഫീസുകളില്‍ നിന്ന് കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താന്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവസരം. പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായാണ് നടപടി. 

## Article Content

**തിരുവനന്തപുരം: **ഒക്ടോബര്‍ 27ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക, താലുക്ക് ഓഫീസുകളില്‍ നിന്ന് കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താന്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവസരം. പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായാണ് നടപടി. 

നവംബര്‍ 24, 25 ഡിസംബര്‍ 2, 3 തീയതികള്‍ പ്രത്യേക പ്രചരണ ദിനങ്ങളായിരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുമായി വ്യാഴാഴ്ച രാവിലെ 11.30ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിയമസഭാ സമുച്ചയത്തിലെ ചേംബറില്‍ ആലോചനാ യോഗം ചേരും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164356/voters-list)