---
title: "നവജാത ശിശുക്കൾക്ക്​ ആശുപത്രിയിൽ വെച്ചു തന്നെ ആധാർ എൻറോൾമെൻറ്"
english_title: "Aadhaar enrollment for newborns at the hospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16439/aadhaar-enrollment-for-newborns-at-the-hospital"
published_at: "2021-12-17T07:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bbec1712865_images (21).jpeg"
keywords: []
---

# നവജാത ശിശുക്കൾക്ക്​ ആശുപത്രിയിൽ വെച്ചു തന്നെ ആധാർ എൻറോൾമെൻറ്

> **Lead Summary:** ന്യൂഡൽഹി: നവജാത ശിശുക്കൾക്ക്​ ആശുപത്രിയിൽ വെച്ചു തന്നെ ആധാർ എൻറോൾമെൻറ്​. ഈ പദ്ധതി ഉടൻ നടപ്പാക്കാൻ യു.ഐ.ഡി.എ.ഐ ഒരുങ്ങുകയാണ്.

## Article Content

ന്യൂഡൽഹി: നവജാത ശിശുക്കൾക്ക്​ ആശുപത്രിയിൽ വെച്ചു തന്നെ ആധാർ എൻറോൾമെൻറ്​. ഈ പദ്ധതി ഉടൻ നടപ്പാക്കാൻ യു.ഐ.ഡി.എ.ഐ ഒരുങ്ങുകയാണ്.

നവജാത ശിശുക്കൾക്ക്​ ആധാർ നമ്പർ നൽകുന്നതിന്​ ജനന രജിസ്​ട്രാറുമായി ബന്ധപ്പെട്ട്​ സംവിധാനം ഒരുക്കാൻ ശ്രമിച്ചു വരുന്നതായി യു.ഐ.ഡി.എ.ഐ ചീഫ്​ എക്​സിക്യൂട്ടീവ്​ ഓഫീസർ സൗരഭ്​ ഗാർഗാണ്​ അറിയിച്ചത്.

ഓരോ വർഷവും രണ്ടര കോടിയോളം കുഞ്ഞുങ്ങൾ പിറക്കുന്നുവെന്നാണ്​ കണക്ക്​. അവർക്കും അപ്പോൾ തന്നെ ആധാർ നമ്പർ നൽകാനാണ്​ പദ്ധതി. ആശുപത്രി വിടുന്നതിനു മു​േമ്പ കുഞ്ഞി​ന്റെ ചിത്രമെടുത്ത ശേഷം ആധാർ കാർഡ്​ നൽകുന്നു. അഞ്ചു വയസിൽ താഴെയുള്ള കുട്ടികളുടെ ബയോമെ​ട്രിക്​ രേഖകൾ എടുക്കില്ല. എന്നാൽ മാതാപിതാക്കളുമായി ബന്ധിപ്പിച്ചുള്ള ആധാർ നമ്പറാണ്​ അവർക്ക്​ നൽകുന്നത്​. അഞ്ചു വയസു കഴിഞ്ഞാൽ ബയോമെട്രിക്​ വിവരങ്ങൾ ശേഖരിക്കുന്നു.

ജനസംഖ്യയിൽ 99.7 ശതമാനം പേരും ആധാർ എടുത്തിട്ടുണ്ട്​. 131 കോടി ആളുകളെ എൻറോൾ ചെയ്​തു കഴിഞ്ഞു. വിവരങ്ങൾ പുതുക്കുന്നതിലാണ്​ ഇനി അതോറിറ്റി ശ്രദ്ധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഓരോ വർഷവും 10 കോടിയോളം പേർ പേര്​, വിലാസം, ഫോൺ നമ്പർ തുടങ്ങിയവ പുതുക്കുന്നുണ്ട്​. ഇതുവരെ 140 കോടിയിൽ 120 കോടി ബാങ്ക്​ അക്കൗണ്ടുകളും ആധാറുമായ ബന്ധിപ്പിച്ചു കഴിഞ്ഞതായും സൗരഭ്​ ഗാർഗ്​ പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16439/aadhaar-enrollment-for-newborns-at-the-hospital)