---
title: "അപേക്ഷ ക്ഷണിച്ചു."
english_title: "Applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164392/applynow"
published_at: "2023-11-23T05:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655e967c8f5ed_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു.

> **Lead Summary:**  കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് 2023 -24 വര്‍ഷത്തെ ഡിഗ്രി പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അംഗത്വമെടുത്ത് 2023 മെയ് 31ന് രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ കുടിശ്ശിക കൂടാതെ വിഹിതം അടക്കുന്ന തൊഴിലാളികളുടെ മക്കള്‍ക്കാണ് ധനസഹായത്തിന് അര്‍ഹത.

## Article Content

 കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് 2023 -24 വര്‍ഷത്തെ ഡിഗ്രി പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അംഗത്വമെടുത്ത് 2023 മെയ് 31ന് രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ കുടിശ്ശിക കൂടാതെ വിഹിതം അടക്കുന്ന തൊഴിലാളികളുടെ മക്കള്‍ക്കാണ് ധനസഹായത്തിന് അര്‍ഹത.

കേരളത്തിലെ ഗവ.അംഗീകൃത സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത ഫുള്‍ടൈം കോഴ്സുകളില്‍ ഡിഗ്രി, പി ജി, പ്രൊഫഷണല്‍ കോഴ്സുകള്‍, പോളിടെക്നിക്ക്, എഞ്ചിനീയറിങ്, മെഡിസിന്‍, അഗ്രികള്‍ച്ചര്‍, നഴ്സിങ്, പാരാമെഡിക്കല്‍ കോഴ്സുകളില്‍ ഉപരിപഠനം നടത്തുന്നതിനാണ് ധനസഹായം അനുവദിക്കുന്നത്. അപേക്ഷാ ഫോറം 10 രൂപക്ക് ബോര്‍ഡിന്റെ എല്ലാ ഓഫീസുകളിലും ലഭിക്കും.

വിദ്യാഭ്യാസ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി നല്‍കുന്ന അപേക്ഷാ ഫോം കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ എല്ലാ ഓഫീസുകളിലും ഡിസംബര്‍ 31 വരെ സ്വീകരിക്കും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164392/applynow)