---
title: "നവകേരള സദസ്സ് :വേദിയാകുന്ന  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി "
english_title: "Kozhikod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164395/kozhikod"
published_at: "2023-11-23T06:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655ea1e23d1b6_Screenshot_20231123-061737_WhatsApp.jpg"
keywords: []
---

# നവകേരള സദസ്സ് :വേദിയാകുന്ന  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി 

> **Lead Summary:** **കോഴിക്കോട്**: കോഴിക്കോട് ജില്ലയിൽ നവകേരള സദസ്സ് നടക്കുന്ന ദിവസങ്ങളിൽ വിവിധ മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ. ജില്ലയിൽ 3 ദിവസങ്ങളിലാണ് വിവിധ മേഖലഖളിൽ കോഴിക്കോട് കളക്ടർ അവധി പ്രഖ്യാപിച്ചത്. നവകേരള സദസ്സിന് വേദികളായി നിശ്ചയിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

## Article Content

**കോഴിക്കോട്**: കോഴിക്കോട് ജില്ലയിൽ നവകേരള സദസ്സ് നടക്കുന്ന ദിവസങ്ങളിൽ വിവിധ മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ. ജില്ലയിൽ 3 ദിവസങ്ങളിലാണ് വിവിധ മേഖലഖളിൽ കോഴിക്കോട് കളക്ടർ അവധി പ്രഖ്യാപിച്ചത്. നവകേരള സദസ്സിന് വേദികളായി നിശ്ചയിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

നവംബർ 24 ന് പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ, മേമുണ്ട എച്ച് എസ് എസിനുമാണ് അവധി. 25 ന് ബാലുശ്ശേരി ജി എച്ച് എസ് എസ്, നന്മണ്ട എച്ച് എസ് എസിനുമായിരിക്കും അവധി. 26 ന് കുന്ദമംഗലം എച്ച് എസ് എസ്, കെ എം ഒ ഹയർ സെക്കൻഡറി എന്നീ സ്കൂളുകൾക്കുമാണ് കോഴിക്കോ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164395/kozhikod)