---
title: "സൂക്ഷ്മ തൊഴില്‍ സംരംഭ യൂണിറ്റുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "Applications are invited for Micro Enterprise Units"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16442/applications-are-invited-for-micro-enterprise-units"
published_at: "2021-12-17T07:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bbf1b0bcfe8_images - 2021-12-17T074050.399.jpeg"
keywords: []
---

# സൂക്ഷ്മ തൊഴില്‍ സംരംഭ യൂണിറ്റുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂര്‍ :ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖേന തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂനിറ്റ് തുടങ്ങുന്നതിന് ഉള്‍നാടന്‍, തീരദേശ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

## Article Content

കണ്ണൂര്‍ :ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖേന തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ യൂനിറ്റ് തുടങ്ങുന്നതിന് ഉള്‍നാടന്‍, തീരദേശ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

രണ്ടു മുതല്‍ അഞ്ചു പേര്‍ വരെയുള്ള വനിതകളുടെ ഗ്രൂപ്പായിരിക്കണം. അംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ എന്ന നിലയില്‍ അഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ തിരിച്ചടവില്ലാത്ത ധനസഹായം അനുവദിക്കും. പ്രായപരിധി 20നും 50 മധ്യേ. അപേക്ഷ ഫോറം സാഫ് കണ്ണൂര്‍ ജില്ലാ ഓഫീസിലും, കണ്ണൂര്‍, തലശ്ശേരി, അഴീക്കല്‍, മാടായി മത്സ്യഭവനുകളിലും പഞ്ചായത്തുകളിലും ലഭിക്കും.

പൂരിപ്പിച്ച അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം ഡിസംബര്‍ 27നകം മേല്‍പറഞ്ഞ ഓഫിസുകളില്‍ സമര്‍പ്പിക്കണം. ഫോണ്‍: 8547439623, 9526239623, 7902502030, 0497 2732487.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16442/applications-are-invited-for-micro-enterprise-units)