---
title: "#thamarassery | താമരശ്ശേരി ചുരത്തിലെ അപകടം : മരിച്ച റഷീദയുടെ മൃതദേഹം ഇന്ന് ഖബറടക്കും"
english_title: "Thamarassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164459/thamarassery"
published_at: "2023-11-23T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655eebfa3804b_IMG-20231123-WA0014.jpg"
keywords: []
---

# #thamarassery | താമരശ്ശേരി ചുരത്തിലെ അപകടം : മരിച്ച റഷീദയുടെ മൃതദേഹം ഇന്ന് ഖബറടക്കും

> **Lead Summary:**  **കൽപ്പറ്റ**: താമരശ്ശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു. മുട്ടിൽ ചേനങ്കൊല്ലി സ്വദേശി ശിഹാബിന്റെ ഭാര്യ റഷീദ ആണ് മരിച്ചത്. അപകടത്തിൽ എട്ടുപേർക്ക് പരിക്കുണ്ട്. മുഹമ്മദ് ഷിഫിൻ മുഹമ്മദ് ഷാൻ അസ്ലം ജിഷാദ് മുഹമ്മദ് നിഷാദ് റിയാസ് ആസ്യ ഷൈജൽ എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

## Article Content

 **കൽപ്പറ്റ**: താമരശ്ശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു. മുട്ടിൽ ചേനങ്കൊല്ലി സ്വദേശി ശിഹാബിന്റെ ഭാര്യ റഷീദ ആണ് മരിച്ചത്. അപകടത്തിൽ എട്ടുപേർക്ക് പരിക്കുണ്ട്. മുഹമ്മദ് ഷിഫിൻ മുഹമ്മദ് ഷാൻ അസ്ലം ജിഷാദ് മുഹമ്മദ് നിഷാദ് റിയാസ് ആസ്യ ഷൈജൽ എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പുൽപള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ഐഷർ വാഹനത്തിലെ ഡ്രൈവർ - പെരിക്കല്ലൂർ സ്വദേശി ആദർശ് ആണ് അപകടം കണ്ടത്. ചുരം ഇറങ്ങി പോകുന്ന കെ എസ്.ആർ.ടി സി. ബസിന് സൈഡ് കൊടുക്കുന്നതിനിടയിലാണ് ഇന്നോവ സൈഡ് പ്രൊട്ടക്ഷനില്ലാത്ത ഭാഗത്ത് വച്ച് താഴ്ചയിലേക്ക് മറിഞ്ഞത്. ബസിലെ ആരുടേയും ശ്രദ്ധയിൽ ഈ അപകടം പെട്ടില്ല. ആദർശിൻ്റെ ശ്രദ്ധയിൽ പെട്ടത് കൊണ്ട് മാത്രമാണ് അപകടം പുറം ലോകം പെട്ടന്ന് അറിഞ്ഞത് - അപകടത്തിൽ പെട്ട റിൻഷാനയുട - നില ഗുരുതരമായി തുടരുകയാണ്.

  ശക്തമായ മഴ ഇല്ലാത്തത് കൊണ്ട് മാത്രമാണ് രക്ഷ പ്രവർത്തനത്തിന് ഏറ്റവും വലിയ ആശ്വാസമായത് - ടി - സിദ്ദീഖ് എം.എൽ.എ. പുലർച്ചെ വരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ - സജീവമായി രക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മരിച്ച റഷീദയുടെ മൃത ദേഹം പോസ്റ്റ് മോർട്ട നടപടികൾക്ക് ശേഷം ഇന്ന് ഖബറടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164459/thamarassery)