---
title: "#Child Rights Commission | നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കാണമെന്ന ഉത്തരവ്: കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷൻ"
english_title: "Child Rights Commission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164495/child-rights-commission"
published_at: "2023-11-23T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655f026861a6a_download_(1)_(26).jpeg"
keywords: []
---

# #Child Rights Commission | നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കാണമെന്ന ഉത്തരവ്: കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷൻ

> **Lead Summary:** **മലപ്പുറം**: നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കാനുള്ള ഉത്തരവിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ ബാലാവകാശ കമ്മീഷൻ മലപ്പുറം വിദ്യാഭ്യാസ ഉപ ഡയക്ടറോട് വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.

## Article Content

**മലപ്പുറം**: നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കാനുള്ള ഉത്തരവിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ ബാലാവകാശ കമ്മീഷൻ മലപ്പുറം വിദ്യാഭ്യാസ ഉപ ഡയക്ടറോട് വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.

മലപ്പുറം തിരൂരങ്ങാടി ഡിഇഒ വിളിച്ചു ചേർത്ത പ്രധാനധ്യാപകരുടെ യോഗത്തിലാണ് സ്കൂള്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ നിർദ്ദേശം നൽകിയത്. നവകേരള സദസിലേക്ക് സ്കൂൾ ബസുകൾ വിട്ടു കൊടുക്കാനുള്ള നിർദ്ദേശം ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയായിരുന്നു സ്കൂൾ കുട്ടികളെ നിർബന്ധമായും സദസിൽ പങ്കെടുപ്പിക്കണമെന്ന ഡിഇഒയുടെ കടുത്ത നിർദേശം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164495/child-rights-commission)