---
title: "തളിപ്പറമ്പിൽ സൗജന്യ ദേശീയ സെമിനാർ സംഘടിപ്പിച്ചു"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164498/thaliparamba"
published_at: "2023-11-23T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655f049549c17_Picsart_23-11-23_13-17-29-012.jpg"
keywords: []
---

# തളിപ്പറമ്പിൽ സൗജന്യ ദേശീയ സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ**: കാഞ്ഞിരങ്ങാട് റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചെറു ധാന്യങ്ങളുടെ മൂല്യവർദ്ധിത സംരംഭകത്വ സാധ്യതകൾ എന്ന വിഷയത്തിൽ സൗജന്യ ദേശീയ സെമിനാർ സംഘടിപ്പിച്ചു. കാനറാ ബാങ്ക് കണ്ണൂർ നോർത്ത് റീജിയണൽ മാനേജർ എ. യു. രാജേഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ**: കാഞ്ഞിരങ്ങാട് റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചെറു ധാന്യങ്ങളുടെ മൂല്യവർദ്ധിത സംരംഭകത്വ സാധ്യതകൾ എന്ന വിഷയത്തിൽ സൗജന്യ ദേശീയ സെമിനാർ സംഘടിപ്പിച്ചു. കാനറാ ബാങ്ക് കണ്ണൂർ നോർത്ത് റീജിയണൽ മാനേജർ എ. യു. രാജേഷ് ഉദ്ഘാടനം ചെയ്തു.

മില്ലറ്റ് മേഖലയിലെ അവസരങ്ങളെക്കുറിച്ച് അറിയാനും സംരഭങ്ങൾ തുടങ്ങാനും താല്പര്യമുള്ളവർക്ക് പ്രയോജനപ്പെടുന്ന സെമിനാറിൽ ചെറു ധാന്യങ്ങളുമായി ബന്ധപ്പെട്ട് വിദഗ്ദ്ധർ ക്ലാസെടുത്തു. സെമിനാറിനോടനു ബന്ധിച്ച് വിവിധ മില്ലറ്റ് ഭക്ഷ്യ പദാർത്ഥങ്ങളുടെ പ്രദർശനവും വിൽപനയും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164498/thaliparamba)