---
title: "കേളകം പെരുന്താനത്ത് മാവോവാദികൾ എത്തിയെന്ന് അഭ്യൂഹം: പോലീസ് തിരച്ചിൽ നടത്തി "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164527/kelakam"
published_at: "2023-11-23T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655f1763b2714_Screenshot_2023-11-23-14-41-28-68_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കേളകം പെരുന്താനത്ത് മാവോവാദികൾ എത്തിയെന്ന് അഭ്യൂഹം: പോലീസ് തിരച്ചിൽ നടത്തി 

> **Lead Summary:** **കേളകം** : പെരുന്താനം ബാവലിപ്പുഴക്ക് സമീപം മാവോവാദി സംഘത്തെ കണ്ടെത്തിയതായി പോലീസിന് വിവരം. പെരുന്താനം കമ്പി പാലത്തിന് സമീപം ബാവലിപ്പുഴയോരത്തുള്ള പ്രദേശത്ത് മാവോവാദി സംഘത്തെ കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചത്.

## Article Content

**കേളകം** : പെരുന്താനം ബാവലിപ്പുഴക്ക് സമീപം മാവോവാദി സംഘത്തെ കണ്ടെത്തിയതായി പോലീസിന് വിവരം. പെരുന്താനം കമ്പി പാലത്തിന് സമീപം ബാവലിപ്പുഴയോരത്തുള്ള പ്രദേശത്ത് മാവോവാദി സംഘത്തെ കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചത്.

ബുധനാഴ്ച രാവിലെ പത്തരയോടെ പ്രദേശത്ത് കുറുന്തോട്ടി പറിക്കാൻ എത്തിയ വീട്ടമ്മയാണ് അഞ്ചുപേര് അടങ്ങുന്ന മാവോവാദികൾ എന്ന് സംശയിക്കുന്ന ആളുകളെ കണ്ടത്. ഇവർ വീട്ടമ്മയോട് ആഹാരസാധനം എത്തിച്ചു നൽകാൻ കഴിയുമോ എന്ന് ആരാഞ്ഞു. പച്ച നിറമുള്ള ഡ്രസ്സ് ആയിരുന്നു ഇവർ ധരിച്ചിരുന്നത്. ഇവരുടെ കയ്യിൽ തോക്കുകൾ എന്ന് സംശയിക്കാവുന്ന നീളത്തിലുള്ള പൊതിക്കെട്ടുകളും ഉണ്ടായിരുന്നു എന്നാണ് വീട്ടമ്മയുടെ മൊഴി.

കേളകം പോലീസും തണ്ടർബോൾട്ട് സേനയും പ്രദേശത്ത് പരിശോധന നടത്തി. എന്നാൽ ഇവിടെ കണ്ടെത്തിയ ആളുകൾ മാവോവാദികൾ ആണോ എന്ന് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164527/kelakam)