---
title: "ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവം 25 ന്"
english_title: "District festival "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164581/district-festival"
published_at: "2023-11-23T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655f53ef6fecf_IMG-20231123-WA0002.jpg"
keywords: []
---

# ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവം 25 ന്

> **Lead Summary:** **ഇരിട്ടി:** ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവം 25 ന് പുന്നാട് നിവേദിതാ വിദ്യാലയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച രാവിലെ 9.30 ന് മട്ടന്നൂർ ലക്ഷ്മീ കൃഷ്ണ അദ്വൈതാശ്രത്തിലെ ബ്രഹ്മചാരി ബ്രഹ്മ ചൈതന്യ കലോത്സവം ഉദ്‌ഘാടനം ചെയ്യും. ജില്ലയിലെ ഇരുപതോളം വിദ്യാലയങ്ങളിൽ നിന്നുമുള്ള ആയിരത്തോളം വിദ്യാർഥികൾ കലോത്സവത്തിൽ മാറ്റുരക്കും.

## Article Content

**ഇരിട്ടി:** ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവം 25 ന് പുന്നാട് നിവേദിതാ വിദ്യാലയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച രാവിലെ 9.30 ന് മട്ടന്നൂർ ലക്ഷ്മീ കൃഷ്ണ അദ്വൈതാശ്രത്തിലെ ബ്രഹ്മചാരി ബ്രഹ്മ ചൈതന്യ കലോത്സവം ഉദ്‌ഘാടനം ചെയ്യും. ജില്ലയിലെ ഇരുപതോളം വിദ്യാലയങ്ങളിൽ നിന്നുമുള്ള ആയിരത്തോളം വിദ്യാർഥികൾ കലോത്സവത്തിൽ മാറ്റുരക്കും.

ഇതോടനുബന്ധിച്ച് ഇരിട്ടിയിൽ വിളംബര ഘോഷയാത്ര നടന്നു. പയഞ്ചേരിമുക്കിൽ നിന്നും ആരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി പഴയസ്റ്റാന്റിൽ അവസാനിച്ചു. സ്വാഗതസംഘം അദ്ധ്യക്ഷൻ എം. ബാബു, ജനറൽ കൺവീനർ പി.എം. സതീഷ്‌കുമാർ, എ. പത്മനാഭൻ, എ.കെ. സുരേഷ് കുമാർ, മണി ബാബു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164581/district-festival)