---
title: "കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് തന്നെയാണ് എന്‍റെയും: ശശി തരൂര്‍"
english_title: "Congress party "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164595/congress-party"
published_at: "2023-11-23T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655f61f0925bd_n55912686417007497024507dafd168a9d88b8887e79fa7f0a6bd40711cb031a9d1ca98d396c286ed73a58e.jpg"
keywords: []
---

# കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് തന്നെയാണ് എന്‍റെയും: ശശി തരൂര്‍

> **Lead Summary:** **കോഴിക്കോട്:** ഇസ്രയേല്‍-ഹമാസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരിടത്തും ഇസ്രായേലിനു അനുകൂലമായി താൻ പറഞ്ഞിട്ടില്ലെന്നും മത വിഷയമായി കാണരുതെന്നാണ് പറഞ്ഞതെന്നും ശശി തരൂര്‍. ലീഗിന്‍റെ പലസ്തീൻ അനുകൂല റാലിയില്‍ തന്‍റെ പ്രസംഗത്തില്‍ ചിലര്‍ മനപൂര്‍വം തെറ്റിദ്ധാരണ സൃഷ്ടിച്ചുവെന്നും ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ പലസ്തീൻ ഐക്യദാര്‍ഢ്യ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

## Article Content

**കോഴിക്കോട്:** ഇസ്രയേല്‍-ഹമാസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരിടത്തും ഇസ്രായേലിനു അനുകൂലമായി താൻ പറഞ്ഞിട്ടില്ലെന്നും മത വിഷയമായി കാണരുതെന്നാണ് പറഞ്ഞതെന്നും ശശി തരൂര്‍. ലീഗിന്‍റെ പലസ്തീൻ അനുകൂല റാലിയില്‍ തന്‍റെ പ്രസംഗത്തില്‍ ചിലര്‍ മനപൂര്‍വം തെറ്റിദ്ധാരണ സൃഷ്ടിച്ചുവെന്നും ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ പലസ്തീൻ ഐക്യദാര്‍ഢ്യ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഞാനവിടെ പ്രസംഗിച്ചപ്പോള്‍ ചിലര്‍ മനപൂര്‍വമായ തെറ്റിദ്ധാരണ പ്രചരിപ്പച്ചു. ഞാന്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ച്‌ ഞാന്‍ നേരിട്ട് പറയട്ടെ. എന്‍റെ 32 മിനിട്ട് 50 സെക്കന്‍ഡ് പ്രസംഗം യൂട്യൂബില്‍ കാണാം. നിങ്ങള്‍ കേട്ടു നോക്കിക്കോളു. ഞാന്‍ ആ സമയത്ത് പറഞ്ഞതും അതിനു മുന്‍പ് പറഞ്ഞതും അതിനു ശേഷം പറഞ്ഞതും.

കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ നിലപാട് തന്നെയാണ് തന്‍റെയും നിലപാട്. യുദ്ധം നടക്കുമ്ബോള്‍ സാധാരണക്കാരെ കൊല്ലുന്നത് മനുഷ്യത്വരഹിതമാണ്. ഒന്നര മാസമായി ഇസ്രായേല്‍ ഗാസയില്‍ ആക്രമണം നടത്തുകയാണ്.

അന്താരാഷ്ട്ര നിയമങ്ങളെ ബാധിക്കുന്ന വിഷയമാണിത്. 48മാധ്യമപ്രവര്‍ത്തകര്‍ ഗസയില്‍ കൊല്ലപ്പെട്ടു. എല്ലാവരും ആവശ്യപ്പെടുന്നത് ബോംബ് ആക്രമണം നിര്‍ത്തണം എന്നാണെന്നും തരൂര്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164595/congress-party)