---
title: "ഇരിട്ടിയിൽ ജ്വല്ലറിയിൽ കവർച്ച നടത്തിയ അന്തർസംസ്ഥാന മോഷ്ടാവിനെ തമിഴ്നാട്ടിൽ നിന്നും പടികൂടി"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164601/arrested"
published_at: "2023-11-23T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655f66379dd5a_PicsArt_11-23-08.17.03.jpg"
keywords: []
---

# ഇരിട്ടിയിൽ ജ്വല്ലറിയിൽ കവർച്ച നടത്തിയ അന്തർസംസ്ഥാന മോഷ്ടാവിനെ തമിഴ്നാട്ടിൽ നിന്നും പടികൂടി

> **Lead Summary:** **ഇരിട്ടി:** ടൗണിലെ വിവ ജ്വല്ലറിയിൽ സ്വർണ്ണക്കവർച്ച നടത്തിയ തമിഴ്നാട് സ്വദേശിയെ പിടികൂടി. ഇരിട്ടി സ്റ്റേഷൻ ഹൌസ് ഓഫീസർ കെ.ജെ. വിനോയിയുടെയും വിപിൻ എസ് ഐ യുടെയും നേതൃത്വത്തിലുള്ള സംഘമാണ് കൃഷ്ണഗിരി ജയദേവി എന്ന സ്ഥലത്ത് വെച്ച് പ്രതിയെ പിടികൂടിയത്. പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.

## Article Content

**ഇരിട്ടി:** ടൗണിലെ വിവ ജ്വല്ലറിയിൽ സ്വർണ്ണക്കവർച്ച നടത്തിയ തമിഴ്നാട് സ്വദേശിയെ പിടികൂടി. ഇരിട്ടി സ്റ്റേഷൻ ഹൌസ് ഓഫീസർ കെ.ജെ. വിനോയിയുടെയും വിപിൻ എസ് ഐ യുടെയും നേതൃത്വത്തിലുള്ള സംഘമാണ് കൃഷ്ണഗിരി ജയദേവി എന്ന സ്ഥലത്ത് വെച്ച് പ്രതിയെ പിടികൂടിയത്. പ്രതികൾ കൃത്യത്തിന് ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ എട്ടിന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. എടുരിലെ ആനി ജ്വല്ലറിയിലും മോഷണശ്രമം നടത്തിയിരുന്ന പ്രതികൾ അന്ന് തന്നെ പുൽപ്പള്ളിയിലെ കടയിൽ കയറി കച്ചവടക്കാരനെ തലക്കടിച്ച് ബോധം കെടുത്തിയ ശേഷം 50000 രൂപ കവരുകയും ചെയ്തിരുന്നു. പിടിക്കപ്പെട്ട പ്രതി അന്തർസംസ്ഥാന മോഷണ കേസിലെ പ്രതികളാണ്. മൈസൂരിലെ കവർച്ച കേസുമായി ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ബൈക്കിൽ സഞ്ചരിച്ച് കളവ് നടത്തുകയാണ് പ്രതികളുടെ പതിവ്.

ഇരിട്ടി എസ്ഐ നാസർ പൊയിലൻ, ഇരിട്ടി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിജോയ്, പ്രകാശൻ, പ്രവീൺ, ആറളം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജയദേവൻ എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164601/arrested)