---
title: "ടിപ്പര്‍ ഇടിച്ച്‌ കാല്‍നടയാത്രക്കാരി മരിച്ചു"
english_title: "Accident-died "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164605/accident-died"
published_at: "2023-11-23T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655f684cd293f_n55912390417007513367834024d9d546cf2f30ae053d5d5cb346f34d8c2e80ff34554aac27822a1335a368.jpg"
keywords: []
---

# ടിപ്പര്‍ ഇടിച്ച്‌ കാല്‍നടയാത്രക്കാരി മരിച്ചു

> **Lead Summary:** **തൃശൂര്‍:** വാണിയമ്ബാറയില്‍ ടിപ്പര്‍ ലോറി ഇടിച്ച്‌ കാല്‍ നട യാത്രക്കാരിയായ സ്ത്രീ മരിച്ചു. കൊമ്ബഴ പെരുംതുമ്ബ സ്വദേശിനി മേരി യാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന റീന ജയിംസിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. വാണിയമ്ബാറയില്‍ ബസ് ഇറങ്ങി ദേശീയപാതയോരത്തുകൂടി മുന്നോട്ട് നടക്കുകയായിരുന്ന മേരിയെയും റീനയേയും ഇതേ പാതയിലൂടെ നിയന്ത്രണം വിട്ട് ഡിവൈഡറിലൂടെ കയറിയിറങ്ങിയ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. 

## Article Content

**തൃശൂര്‍:** വാണിയമ്ബാറയില്‍ ടിപ്പര്‍ ലോറി ഇടിച്ച്‌ കാല്‍ നട യാത്രക്കാരിയായ സ്ത്രീ മരിച്ചു. കൊമ്ബഴ പെരുംതുമ്ബ സ്വദേശിനി മേരി യാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന റീന ജയിംസിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. വാണിയമ്ബാറയില്‍ ബസ് ഇറങ്ങി ദേശീയപാതയോരത്തുകൂടി മുന്നോട്ട് നടക്കുകയായിരുന്ന മേരിയെയും റീനയേയും ഇതേ പാതയിലൂടെ നിയന്ത്രണം വിട്ട് ഡിവൈഡറിലൂടെ കയറിയിറങ്ങിയ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. 

മേരിയുടെ ദേഹത്തുകൂടി ലോറി കയറിയിറങ്ങി. ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164605/accident-died)