---
title: "അച്ഛനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ കാര്‍ ഇടിച്ചു; 12 വയസുകാരന് ദാരുണാന്ത്യം"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164614/dead"
published_at: "2023-11-23T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655f73a27755d_n55913722417007542156661004a46b3dc0dbd0c5485e34251437da84797a5b65b3824a961d1b6eeb57edae.jpg"
keywords: []
---

# അച്ഛനൊപ്പം ബൈക്കില്‍ പോകുന്നതിനിടെ കാര്‍ ഇടിച്ചു; 12 വയസുകാരന് ദാരുണാന്ത്യം

> **Lead Summary:** **തൃശൂര്‍: **ചാലക്കുടി-കോട്ട ദേശീയ പാതയില്‍ അച്ഛനൊപ്പം യാത്ര ചെയ്ത പന്ത്രണ്ടുകാരന്‍ അപകടത്തില്‍ മരിച്ചു. ഏഴാം ക്ലാസുകാരനായ എഡ്വിന്‍ ആന്റോ ആണ് മരിച്ചത്. അച്ഛന്‍ കെഡി ആന്റോയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

## Article Content

**തൃശൂര്‍: **ചാലക്കുടി-കോട്ട ദേശീയ പാതയില്‍ അച്ഛനൊപ്പം യാത്ര ചെയ്ത പന്ത്രണ്ടുകാരന്‍ അപകടത്തില്‍ മരിച്ചു. ഏഴാം ക്ലാസുകാരനായ എഡ്വിന്‍ ആന്റോ ആണ് മരിച്ചത്. അച്ഛന്‍ കെഡി ആന്റോയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഉച്ചയോടെയാണ് അപകടം. ദേശീയ പാതയില്‍ അച്ഛനും മകനും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ നിയന്ത്രണം വിട്ട് വന്ന കാറ് ഇടിക്കുകയായിരുന്നു. സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും എഡ്വിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പിതാവ് ആന്റോയുടെ നിലയും ഗുരതരമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164614/dead)