---
title: "കുട്ടികളെ വെയിലത്തു നിര്‍ത്തിയ സംഭവം: കേസെടുത്ത് ബാലാവകാശ കമ്മീഷൻ, ചീഫ് സെക്രട്ടറിക്ക് നോട്ടീസ്"
english_title: "Chief secretary "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164617/chief-secretary"
published_at: "2023-11-23T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655f753d9f47d_n5591432961700754613348de1a82ae3698a7c10f830d2d6da4ade6aa81a904708a96d13ecc83c095441861.jpg"
keywords: []
---

# കുട്ടികളെ വെയിലത്തു നിര്‍ത്തിയ സംഭവം: കേസെടുത്ത് ബാലാവകാശ കമ്മീഷൻ, ചീഫ് സെക്രട്ടറിക്ക് നോട്ടീസ്

> **Lead Summary:** **തിരുവനന്തപുരം:** നവകേരള സദസ്സിന്റെ ഭാഗമായി കുട്ടികളെ വെയിലത്തു നിര്‍ത്തിയ സംഭവത്തില്‍ സ്വമേധയ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. സംഭവത്തില്‍ ചീഫ് സെക്രട്ടറി വി വേണുവിന് കേന്ദ്ര ബാലാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. അഞ്ച് ദിവസത്തിനകം നടപടി സ്വീകരിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. മുദ്രാവാക്യം വിളിപ്പിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും കമ്മീഷൻ. 

## Article Content

**തിരുവനന്തപുരം:** നവകേരള സദസ്സിന്റെ ഭാഗമായി കുട്ടികളെ വെയിലത്തു നിര്‍ത്തിയ സംഭവത്തില്‍ സ്വമേധയ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. സംഭവത്തില്‍ ചീഫ് സെക്രട്ടറി വി വേണുവിന് കേന്ദ്ര ബാലാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. അഞ്ച് ദിവസത്തിനകം നടപടി സ്വീകരിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. മുദ്രാവാക്യം വിളിപ്പിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും കമ്മീഷൻ. 

തലശ്ശേരിയില്‍നിന്നു കൂത്തുപറമ്ബ് മണ്ഡലത്തിലെ പാനൂരിലേക്കു പോകുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിവാദ്യം ചെയ്യാനാണ് കുട്ടികളെ ഒരു മണിക്കൂറോളം വെയിലത്ത് നിര്‍ത്തിയത്. ചമ്ബാട് എല്‍പിഎസ്, ചോതാവൂര്‍ ഹൈസ്കൂള്‍, ചമ്ബാട് വെസ്റ്റ് യുപിഎസ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളെയാണ് റോഡില്‍ ഇറക്കി നിര്‍ത്തിയത്. ഇതിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ എംഎസ്‌എഫ് സംസ്ഥാന ബാലാവകാശ കമ്മിഷനും എബിവിപി ദേശീയ ബാലാവകാശ കമ്മിഷനും പരാതി നല്‍കിയിരുന്നു.

വിവാദമായതോടെ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയിരുന്നു. കുട്ടികള്‍ തണലത്താണ് നിന്നത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കുട്ടികളെ ഒരു സ്‌കൂളില്‍ നിന്ന് ഒരു പ്രത്യേകസമയത്ത് ഇറക്കി നിര്‍ത്തുന്നത് ഒരു ഗുണകരമായ കാര്യമല്ല. അത് ആ നിലക്ക് ആവര്‍ത്തിക്കണമെന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164617/chief-secretary)