---
title: "ഏകാദശി നിറവില്‍ കണ്ണനെ തൊഴാൻ പതിനായിരങ്ങള്‍: നാളെ നട അടയ്‌ക്കും"
english_title: "Sabarimala "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164622/sabarimala"
published_at: "2023-11-23T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655f7c40bb1f7_n5591423001700755617499633be5fc6041c68f283785b2a34a44575152e56830a67f1903138bbd44de9b82.jpg"
keywords: []
---

# ഏകാദശി നിറവില്‍ കണ്ണനെ തൊഴാൻ പതിനായിരങ്ങള്‍: നാളെ നട അടയ്‌ക്കും

> **Lead Summary:** **തൃശൂര്‍: **ഏകാദശി നിറവില്‍ കണ്ണനെ തൊഴുത് ദര്‍ശനപുണ്യം നേടി പതിനായിരങ്ങള്‍. ദശമി ദിനമായ ഇന്നലെ നിര്‍മ്മാല്യ ദര്‍ശനത്തോടെ തുറന്ന ഗുരുവായൂര്‍ ക്ഷേത്രനട നാളെ രാവിലെ എട്ടു മണിയോടെ അടയ്‌ക്കും. വിഐപി ദര്‍ശനത്തിന് ദേവസ്വവം ബോര്‍ഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

## Article Content

**തൃശൂര്‍: **ഏകാദശി നിറവില്‍ കണ്ണനെ തൊഴുത് ദര്‍ശനപുണ്യം നേടി പതിനായിരങ്ങള്‍. ദശമി ദിനമായ ഇന്നലെ നിര്‍മ്മാല്യ ദര്‍ശനത്തോടെ തുറന്ന ഗുരുവായൂര്‍ ക്ഷേത്രനട നാളെ രാവിലെ എട്ടു മണിയോടെ അടയ്‌ക്കും. വിഐപി ദര്‍ശനത്തിന് ദേവസ്വവം ബോര്‍ഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

രാവിലെ പഞ്ചവാദ്യം അകമ്ബടിയോടെ കാഴ്ചശീവേലിക്ക് ശേഷം ശ്രീ ഗുരുവായൂരപ്പൻ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളി.

തിമിലയില്‍ പല്ലശ്ശന മുരളീ മാരാര്‍, മദ്ദളം - കലാമണ്ഡലം ഹരി നാരായണൻ, ഇടക്ക - കടവല്ലൂര്‍ മോഹനൻ മാരാര്‍, കൊമ്ബ്-മച്ചാട് ഉണ്ണി നായര്‍, താളം-ഗുരുവായൂര്‍ ഷണ്‍മുഖൻ എന്നിവര്‍ പഞ്ചവാദ്യത്തിന് കൊഴുപ്പേകി.

ഇന്നു രാവിലെ ഒൻപതു മണിക്ക് തുടങ്ങിയ പ്രസാദ ഊട്ട് വൈകിട്ട് ആറു മണിയോടെയാണ് അവസാനിച്ചത്. ഏകാദശി വിഭവങ്ങളോടെയുള്ള പ്രസാദ ഊട്ടില്‍ നാല്‍പതിനായിരത്തിലേറെ പേര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164622/sabarimala)