---
title: "#Robinbus | റോബിൻ ബസ് എം വി ഡി പിടിച്ചെടുത്തു: ബസ് എ ആർ ക്യാമ്പിലേക്ക് മാറ്റി"
english_title: "Robin bus captured by MVD"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164705/robin-bus-captured-by-mvd"
published_at: "2023-11-24T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656039dbc651c_Screenshot_2023-11-24-10-53-46-65_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Robinbus | റോബിൻ ബസ് എം വി ഡി പിടിച്ചെടുത്തു: ബസ് എ ആർ ക്യാമ്പിലേക്ക് മാറ്റി

> **Lead Summary:** റോബിൻ ബസിനെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി ബസ് എംവിഡി പിടിച്ചെടുത്തു. ബസ് പത്തനംതിട്ട എ ആർ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. വാഹനത്തിന് എതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്.

## Article Content

റോബിൻ ബസിനെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി ബസ് എംവിഡി പിടിച്ചെടുത്തു. ബസ് പത്തനംതിട്ട എ ആർ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. വാഹനത്തിന് എതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്.

ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കും വിധം പെർമിറ്റ് ലംഘനം നടത്തിയെന്ന് കാണിച്ചാണ് ബസ് പിടിച്ചെടുത്തത്. അതേസമയം കോടതി ഉത്തരവിന്റെ ലംഘനമാണ് ഉദ്യോഗസ്ഥർ ചെയ്തതെന്ന് ബസുടമ ആരോപിച്ചു. ഡ്രൈവറുടെ ലൈസൻസ്, വാഹനത്തിന്റെ പെർമിറ്റ് എന്നിവ റദ്ദാക്കുന്നതിന് നടപടിയെടുക്കുമെന്നും എം വി ഡി അറിയിച്ചിട്ടുണ്ട്. നിയമലംഘനത്തിന് ആഹ്വാനം ചെയ്ത വ്‌ളോഗർമാർക്കെതിരെ നിയമ നടപടി സ്വീകരിക്കാനും ആലോചനയുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164705/robin-bus-captured-by-mvd)