---
title: "കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി"
english_title: "Congress "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164811/congress"
published_at: "2023-11-24T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6560817a04431_IMG-20231124-WA0013.jpg"
keywords: []
---

# കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

> **Lead Summary:** കല്ല്യാശ്ശേരി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

## Article Content

കല്ല്യാശ്ശേരി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

പഴയങ്ങാടിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കല്ലേശ്ശേരി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

ഡിസിസി പ്രസിഡണ്ട് അഡ്വ മാർട്ടിൻ ജോർജ്ജ് മാർച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്.

പോലീസ് സ്ഥാപിച്ച ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചതിനെ തുടർന്ന് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടരെ ജലപീരങ്കി പ്രയോഗിച്ചത് പ്രവർത്തകരെ പ്രകോപിപ്പിച്ചു.

അത് നേരിയ സംഘർഷത്തിൽ കലാശിച്ചു. തുടർന്ന് പ്രവർത്തകർ പിലാത്തറ പഴയങ്ങാടി കെ എസ് ടി പി റോഡ് ഉപരോധിച്ചു. യൂത്ത് കോണ്‍ഗ്രസ് കല്ല്യാശ്ശേരി മണ്ഡലം പ്രസിഡന്‍റ് പി.പി. രാഹുല്‍ അധ്യക്ഷത വഹിച്ചു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് വിജില്‍ മോഹന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വി കെ ഷിബിന, സംസ്ഥാന ജന.സെക്രട്ടറി രാഹുല്‍ വെച്ചിയോട്, റോബര്‍ട്ട് വെള്ളാംവെളളി, മുഹ്സിന്‍ കാതിയോട്, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ തുടങ്ങിയവർ നേതൃത്വം നൽകി.

പഴയങ്ങാടി എസ് ഐ രൂപ മധുസൂദനൻ, പയ്യന്നൂർ എസ് ഐ എം വി ഷീജു, ചെറുപുഴ സി ഐ ടി പി ദിനേശ്, പെരിങ്ങോം എസ് ഐ എൻ പി രാഘവൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സന്നാഹവും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164811/congress)