---
title: "കെഎസ്‌ആര്‍ടിസിക്ക് സാമ്ബത്തിക സഹായം; 90.22 കോടി അനുവദിച്ച്‌ സര്‍ക്കാര്‍"
english_title: "Ksrtc "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164837/ksrtc"
published_at: "2023-11-24T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6560a1c9d3ebd_n55939466217008315628419fd1ec0dda285201ef0bc15e7e8c8dbe92f3cf1ffc2721a8b5da65aa7fd64bc3.jpg"
keywords: []
---

# കെഎസ്‌ആര്‍ടിസിക്ക് സാമ്ബത്തിക സഹായം; 90.22 കോടി അനുവദിച്ച്‌ സര്‍ക്കാര്‍

> **Lead Summary:** **തിരുവനന്തപുരം: **കെഎസ്‌ആര്‍ടിസിക്ക് സര്‍ക്കാരിന്റെ സാമ്ബത്തിക സഹായം. 90.22 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാല്‍ അറിയിച്ചു. 70.22 കോടി രൂപ പെൻഷൻ വിതരണത്തിനാണ്. സര്‍ക്കാരിന്റെ സാമ്ബത്തിക സഹായമായി 20 കോടി രൂപയും അനുവദിച്ചു. 

## Article Content

**തിരുവനന്തപുരം: **കെഎസ്‌ആര്‍ടിസിക്ക് സര്‍ക്കാരിന്റെ സാമ്ബത്തിക സഹായം. 90.22 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാല്‍ അറിയിച്ചു. 70.22 കോടി രൂപ പെൻഷൻ വിതരണത്തിനാണ്. സര്‍ക്കാരിന്റെ സാമ്ബത്തിക സഹായമായി 20 കോടി രൂപയും അനുവദിച്ചു. 

ഈ മാസം ആദ്യം 30 കോടി രൂപ സര്‍ക്കാര്‍ സഹായം നല്‍കിയിരുന്നു. കോര്‍പറേഷന് ഈ വര്‍ഷത്തെ ബജറ്റ് വിഹിതം 900 കോടി രൂപയാണ്. 

ഈ വര്‍ഷം ഇതുവരെ 1234.16 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതിനു ശേഷം 4933.22 കോടി രൂപ നല്‍കി. ഏഴ് വര്‍ഷത്തിനിടെ എല്‍ഡിഎഫ് സര്‍ക്കാര്‍ 9886.22 കോടി നല്‍കിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164837/ksrtc)