---
title: "മജിസ്ട്രേറ്റിനെ അധിക്ഷേപിച്ച്‌ അഭിഭാഷകരുടെ മുദ്രാവാക്യം വിളി"
english_title: "Advocates "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164843/advocates"
published_at: "2023-11-24T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6560a6cf9fe43_n5594003021700832861013cfd6f01ac1013d3f3fa6e76ed2c823763aa117e6d075fbd78f88c228dc974e69.jpg"
keywords: []
---

# മജിസ്ട്രേറ്റിനെ അധിക്ഷേപിച്ച്‌ അഭിഭാഷകരുടെ മുദ്രാവാക്യം വിളി

> **Lead Summary:** **കോട്ടയം: **സിജെഎം കോടതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെതിരെ അഭിഭാഷകരുടെ അസഭ്യ വിളിച്ച്‌ പ്രതിഷേധം. സംഭവത്തില്‍ ജില്ലാ ജഡ്ജിയും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വ്യാജരേഖ ചമച്ച അഭിഭാഷകൻ എംപി നവാബിനെതിരെ നടപടിയെടുത്തതാണ് അഭിഭാഷകരെ പ്രകോപിപ്പിച്ചത്. 

## Article Content

**കോട്ടയം: **സിജെഎം കോടതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനെതിരെ അഭിഭാഷകരുടെ അസഭ്യ വിളിച്ച്‌ പ്രതിഷേധം. സംഭവത്തില്‍ ജില്ലാ ജഡ്ജിയും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വ്യാജരേഖ ചമച്ച അഭിഭാഷകൻ എംപി നവാബിനെതിരെ നടപടിയെടുത്തതാണ് അഭിഭാഷകരെ പ്രകോപിപ്പിച്ചത്. 

വനിതാ മജിസ്ട്രേറ്റിനെ അപമാനിക്കുന്ന തരത്തിലുള്ള അസഭ്യ മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് അഭിഭാഷകൻ കോടതി വളപ്പില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. 'പോ പുല്ലേ, പോടീ പുല്ലേ... പോടീ പുല്ലേ സിജെഎമ്മേ...', 'ആളിക്കത്തിപ്പടരും തീയില്‍ സിജെഎം തുലയട്ടെ' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്.

2013ല്‍ തട്ടിപ്പ് കേസില്‍ പ്രതിയായിരുന്ന മണര്‍കാട് സ്വദേശി രമേശനു ജാമ്യം അനുവദിക്കുന്നതിനായി അഭിഭാഷകനായ നവാബ് വ്യാജരേഖകള്‍ ഹാജരാക്കിയെന്നാണു കേസ്. ഭൂമിയുടെ കരമടച്ച രസീത് ഉള്‍പ്പെടെയുള്ള രേഖകള്‍ വ്യാജമെന്നു തെളിഞ്ഞതോടെയായിയിരുന്നു നടപടി. പ്രതി ജാമ്യത്തിനായി സമര്‍പ്പിച്ച ഭൂമിയുടെ കരം അടച്ച രസീത് വ്യാജമാണെങ്കിലും പരിശോധിക്കാൻ അഭിഭാഷകര്‍ക്കു കഴിയില്ലെന്ന് ബാര്‍ അസോസിയേഷൻ പ്രതികരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164843/advocates)