---
title: "യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്; അന്വേഷണം കാസര്‍ഗോട്ടേക്ക്"
english_title: "Youth Congress "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164859/youth-congress"
published_at: "2023-11-24T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6560ae59051d8_n5594162201700834662630836abe79a59d7970d3674899dd574d578ef4071a6c0a5d42e14a16512372d0fa.jpg"
keywords: []
---

# യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്; അന്വേഷണം കാസര്‍ഗോട്ടേക്ക്

> **Lead Summary:** **തിരുവനന്തപുരം: **യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തയാറാക്കിയ കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് അന്വേഷണത്തിന് തിരിച്ചടിയല്ലെന്ന് പോലീസ്. വ്യാജ കാര്‍ഡ് നിര്‍മാണത്തിന്‍റെ തുടക്കം എവിടെ നിന്നാണെന്നതിന് ഉള്‍പ്പെടെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നു പോലീസ് പറയുന്നു.

## Article Content

**തിരുവനന്തപുരം: **യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തയാറാക്കിയ കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് അന്വേഷണത്തിന് തിരിച്ചടിയല്ലെന്ന് പോലീസ്. വ്യാജ കാര്‍ഡ് നിര്‍മാണത്തിന്‍റെ തുടക്കം എവിടെ നിന്നാണെന്നതിന് ഉള്‍പ്പെടെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നു പോലീസ് പറയുന്നു.

പോലീസ് പിടിച്ചെടുത്ത കന്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും ഫോറൻസിക് അന്വേഷണത്തിന് അയയ്ക്കും. ഇവയുടെ പരിശോധനഫലം വന്നശേഷം ശക്തമായ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാൻ കഴിയുമെന്ന നിഗമനത്തിലാണ് പോലീസ്.

അറസ്റ്റിലായ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം വിശദമായ വാദങ്ങള്‍ക്കുശേഷമാണ് ഫെനി നൈനാൻ, ബിനില്‍ ബിനു, അഭിനന്ദ് വിക്രം, വികാസ് കൃഷ്ണൻ എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. ഇവര്‍ നാല് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164859/youth-congress)