---
title: "മുംബൈ വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണി; മലയാളി അറസ്റ്റില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164866/arrested"
published_at: "2023-11-24T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6560b596aed44_n55942926017008366715573a7fafa9d54706d40a296a72256aa6d8b420dc6dd945dcb516528bb1afe4f198.jpg"
keywords: []
---

# മുംബൈ വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണി; മലയാളി അറസ്റ്റില്‍

> **Lead Summary:** **മുംബൈ:** മുംബൈ വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ മലയാളി തിരുവനന്തപുരത്ത് അറസ്റ്റില്‍. മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ആണ്‌ പ്രതിയെ അറസ്റ്റ് ചെയ്‌തത്. വ്യാഴാഴ്ച രാവിലെ ഇ-മെയിലൂടെയാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2 തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം വന്നത്. 

## Article Content

**മുംബൈ:** മുംബൈ വിമാനത്താവളം തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ മലയാളി തിരുവനന്തപുരത്ത് അറസ്റ്റില്‍. മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ആണ്‌ പ്രതിയെ അറസ്റ്റ് ചെയ്‌തത്. വ്യാഴാഴ്ച രാവിലെ ഇ-മെയിലൂടെയാണ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2 തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം വന്നത്. 

ഇത് അധികൃതര്‍ക്കുള്ള അവസാന സന്ദേശമാണെന്നും 10 ലക്ഷം ഡോളര്‍ ബിറ്റ്‌കോയിനായി അയച്ചില്ലെങ്കില്‍ അടുത്ത് 48 മണിക്കൂറിനുള്ളില്‍ ടെര്‍മിനല്‍ തകര്‍ക്കുമെന്നുമാണ് സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ഐ.പി അഡ്രസ് കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണിത്തില്‍ സന്ദേശം അയച്ചത് കേരളത്തില്‍ നിന്നാണെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് സംഘം തിരുവനന്തപുരത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164866/arrested)