---
title: "വിളക്കോട് വീടിന് നേരെ ബോംബേറ്; ഒരാൾകൂടി അറസ്റ്റിൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164875/arrested"
published_at: "2023-11-24T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6560bd205356b_n55942926017008366715573a7fafa9d54706d40a296a72256aa6d8b420dc6dd945dcb516528bb1afe4f198.jpg"
keywords: []
---

# വിളക്കോട് വീടിന് നേരെ ബോംബേറ്; ഒരാൾകൂടി അറസ്റ്റിൽ

> **Lead Summary:** **ഇരിട്ടി: **വിളക്കോട് ചാക്കോട് വീടിനു നേരെ ബോംബെറിഞ്ഞ കേസിൽ ഇന്നലെ മറ്റൊരു പ്രതിയായ ചാക്കോട് സ്വദേശി ജ്യോതിഷ് മുഴക്കുന്ന് പോലീസ് ഇന്നലെ അറസ്റ് ചെയ്തു. ബോംബ് എറിയുന്നതിന് ഇടയിൽ പരിക്കുപറ്റി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പോലീസ് കാവലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ചക്കോട് സ്വദേശി ഇസഹാക്ക് നെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കൂട്ട് പ്രതികളിൽ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്യുന്നത് 

## Article Content

**ഇരിട്ടി: **വിളക്കോട് ചാക്കോട് വീടിനു നേരെ ബോംബെറിഞ്ഞ കേസിൽ ഇന്നലെ മറ്റൊരു പ്രതിയായ ചാക്കോട് സ്വദേശി ജ്യോതിഷ് മുഴക്കുന്ന് പോലീസ് ഇന്നലെ അറസ്റ് ചെയ്തു. ബോംബ് എറിയുന്നതിന് ഇടയിൽ പരിക്കുപറ്റി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പോലീസ് കാവലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ചക്കോട് സ്വദേശി ഇസഹാക്ക് നെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കൂട്ട് പ്രതികളിൽ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്യുന്നത് 

ഒന്നിൽ കൂടുതൽ പ്രതികൾ ഇനിയും പിടിയിലാകാനുണ്ട് എന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ 19 ന് ആണ് സംഭവം എസ്ഡിപിഐ പ്രവർത്തകൻ പൂവനാണ്ടി ഹാഷിമിന്റെ വീടിനു നേരെയാണ് പുലർച്ചെ ബോംബേറ് ഉണ്ടായത്. അറസ്റ്റിലായ പ്രതികൾ രണ്ടുപേരും സിപിഎം പ്രവർത്തകരാണ്. ബോംബെറിന് പിന്നിലെ രാഷ്ട്രീയ വൈരാഗ്യത്തെകുറിച്ചും അന്വേഷിച്ചു വരുന്നതായി പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164875/arrested)