---
title: "ഒൻപതു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 57കാരന് 11 വര്‍ഷം തടവ്"
english_title: "Special court "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164911/special-court"
published_at: "2023-11-24T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6560d946e6056_n55943751617008457476797ac18698db23906cba576835cef3449bf8d905dab2488d228a99ac1a2acf02fe.jpg"
keywords: []
---

# ഒൻപതു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 57കാരന് 11 വര്‍ഷം തടവ്

> **Lead Summary:** **ആലപ്പുഴ: **ചേര്‍ത്തലയില്‍ ഒൻപതു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 57കാരന് 11 വര്‍ഷം തടവും ഒരുലക്ഷം പിഴയും. തൈക്കാട്ടുശ്ശേരി സ്വദേശി ഇല്ലിക്കല്‍ചിറ ബാബുവിനെയാണ് ചേര്‍ത്തല ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്

## Article Content

**ആലപ്പുഴ: **ചേര്‍ത്തലയില്‍ ഒൻപതു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 57കാരന് 11 വര്‍ഷം തടവും ഒരുലക്ഷം പിഴയും. തൈക്കാട്ടുശ്ശേരി സ്വദേശി ഇല്ലിക്കല്‍ചിറ ബാബുവിനെയാണ് ചേര്‍ത്തല ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്

പിഴയടക്കാത്ത സാഹചര്യത്തില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

2022 വിഷുവിന്റെ തലേ ദിവസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഡിഷ് ചാര്‍ജ്ജ് ചെയ്‌ത് അപ്പുപ്പനൊപ്പം തിരിച്ചുവരുമ്ബോള്‍ ഇടവഴിയില്‍ വച്ച്‌ പ്രതി കുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയത്. വീട്ടിലെത്തിയ കുട്ടി വിവരം അമ്മൂമ്മയോട് പറയുകയും ജോലി സ്ഥലത്തായിരുന്ന കുട്ടിയുടെ അമ്മ വിവരമറിഞ്ഞെത്തി പൊലീസില്‍ അറിയിക്കുകയായിരുന്നു. കേസില്‍ പൊലീസ് 19 സാക്ഷികളെയും 14 രേഖകളും ഹാജരാക്കി. പൂച്ചാക്കല്‍ ഇന്‍സ്‌പെക്ടറായിരുന്ന കെ ജെ ജേക്കബ് നേതൃത്വത്തിലായിരുന്നു അന്വേഷണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164911/special-court)