---
title: "വിവിധ വിഷയങ്ങളിൽ എൽഡിഎഫ്‌ നിവേദനം നൽകി "
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164925/kalpetta"
published_at: "2023-11-25T05:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656139404e194_IMG-20231125-WA0002.jpg"
keywords: []
---

# വിവിധ വിഷയങ്ങളിൽ എൽഡിഎഫ്‌ നിവേദനം നൽകി 

> **Lead Summary:** **കൽപ്പറ്റ**. വയനാടിന്റെ വിവിധ വിഷയങ്ങൾ ഉന്നയിച്ച്‌ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി നവകേരള സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയന്‌ നിവേദനം നൽകി. ബദൽ പാതകൾ, ഭൂപ്രശ്‌നങ്ങൾ, കാർഷിക പ്രശ്‌നങ്ങൾ, വന്യമൃഗശല്യം, ദേശീയപാതയിലെയും ബാവലി–-മൈസൂരു പാതയിലെയും രാത്രിയാത്രാ നിരോധനം, വയനാട്‌ റെയിൽവേ, റോപ്പ്‌ വേ, എയർസ്‌ട്രിപ്പ്‌, ആദിവാസി ഭൂവിതരണം, കടമാൻതോട്‌ അണക്കെട്ട്‌ നിർമാണം, തോട്ടം തൊഴിലാളികളുടെ ഭവന നിർമാണം തുടങ്ങിയ വിഷയങ്ങളുന്നയിച്ചാണ്‌ നിവേദനം നൽകിയത്‌.

## Article Content

**കൽപ്പറ്റ**. വയനാടിന്റെ വിവിധ വിഷയങ്ങൾ ഉന്നയിച്ച്‌ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി നവകേരള സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയന്‌ നിവേദനം നൽകി. ബദൽ പാതകൾ, ഭൂപ്രശ്‌നങ്ങൾ, കാർഷിക പ്രശ്‌നങ്ങൾ, വന്യമൃഗശല്യം, ദേശീയപാതയിലെയും ബാവലി–-മൈസൂരു പാതയിലെയും രാത്രിയാത്രാ നിരോധനം, വയനാട്‌ റെയിൽവേ, റോപ്പ്‌ വേ, എയർസ്‌ട്രിപ്പ്‌, ആദിവാസി ഭൂവിതരണം, കടമാൻതോട്‌ അണക്കെട്ട്‌ നിർമാണം, തോട്ടം തൊഴിലാളികളുടെ ഭവന നിർമാണം തുടങ്ങിയ വിഷയങ്ങളുന്നയിച്ചാണ്‌ നിവേദനം നൽകിയത്‌.

ടൂറിസം മേഖലയിൽ കൊണ്ടുവരേണ്ട പുതിയ പദ്ധതികളുടെ നിർദേശങ്ങളും നൽകി. ബദൽ പാതയുമായി ബന്ധപ്പെട്ട്‌ ബഹുജന കൺവൻഷൻ നടത്തി അഭിപ്രായ സ്വരൂപണം നടത്തിയാണ്‌ നിവേദനം നൽകിയത്‌. നിർദിഷ്ട ബദൽ പാതാ മേഖലകളിൽ എൽഡിഎഫ്‌ നേതാക്കൾ യാത്രചെയ്യുകയും പൊതുയോഗങ്ങൾ നടത്തുകയും ചെയ്‌തു. മറ്റു വിഷയങ്ങളിൽ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി ചർച്ച ചെയ്‌ത്‌ എടുത്ത തീരുമാനങ്ങളും ഉൾപ്പെടുത്തിയാണ്‌ നിവേദനങ്ങൾ നൽകിയത്‌.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164925/kalpetta)