---
title: "കണിച്ചാർ പഞ്ചായത്തിലെ 13 വാർഡിലും ലൈബ്രറി"
english_title: "Kanichar gramapanjayath library "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16493/kanichar-gramapanjayath-library"
published_at: "2021-12-17T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc2930bec51_PicsArt_12-17-11.33.53.jpg"
keywords: []
---

# കണിച്ചാർ പഞ്ചായത്തിലെ 13 വാർഡിലും ലൈബ്രറി

> **Lead Summary:** കണിച്ചാർ: പഞ്ചായത്തിലെ 13 വാർഡിലും ലൈബ്രറികൾ സ്ഥാപിക്കുന്നതിനുള്ള മീറ്റിംഗ് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു.

## Article Content

കണിച്ചാർ: പഞ്ചായത്തിലെ 13 വാർഡിലും ലൈബ്രറികൾ സ്ഥാപിക്കുന്നതിനുള്ള മീറ്റിംഗ് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു.

പഞ്ചായത്ത് മെമ്പർമാരും, ലൈബ്രറി ഭാരവാഹികൾ, ലൈബ്രറി കൗൺസിൽ ഇരിട്ടി താലൂക് സെക്രട്ടറി, സംസഥാന കമ്മിറ്റി അംഗം എന്നിവർ പങ്കെടുത്ത യോഗത്തിൽ പുതുതായി രൂപീകരിച്ച 6 ലൈബ്രറികൾ കൂടാതെ, 10 ലൈബ്രറികൾ കൂടി ആരംഭിക്കാൻ തീരുമാനിച്ചു. ഇതിനായി എല്ലാ ലൈബ്രറികളിലേയ്ക്കും 1000 ബുക്ക്സ് വീതം ശേഖരിച്ചു കഴിഞ്ഞു. 

ഡിസംബർ 26നു വൈകിട്ടു 4 മണിക്, മടപ്പുരച്ചാൽ വെച്ചാണ് ലൈബ്രറികളുടെ ഔദ്യോഗിക ഉത്‌ഘാടനം നടത്തപ്പെടുക എന്ന് പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അറിയിച്ചു.

കാണിച്ചാറിന്റെ സാംസ്‌കാരിക, വൈജ്ഞാനിക ഉന്നതിക്കു ഇത്തരം ഗ്രന്ഥശാലകൾക്കു നിർണായകമായ പങ്കുവഹിക്കാൻ കഴിയുമെന്ന് ഭരണ സമതി ഉറച്ചു വിശ്വസിക്കുന്നു എന്നും സമുഹത്തിന്റെ അജ്ഞത കുറക്കാനും, വ്യക്തികളുടെ മനസികവികാസത്തിനും ഗ്രന്ഥശാല എന്ന ഈ സർവകലാശാലകൾക്ക് മഹത്തായ സംഭാവനകൾ ചെയ്യാൻ സാധിക്കും.

ഇന്റർനെറ്റും, മൊബൈലും വ്യജ്ഞാനിക മേഖലയിൽ നടത്തുന്ന സംഭാവനകളെ ഒരിക്കലും അവഗണിക്കുക സാധ്യമല്ല. എന്നാൽ നമ്മുടെ വായനശാലകളോട് ചേർന്നു നടത്തപ്പെട്ടിരുന്ന ചർച്ചകളും, സംവാദങ്ങളും, വിവിധ സാംസ്‌കാരിക കൂട്ടായ്മകളും, മത്സരങ്ങളും, അതുവഴി നമ്മുടെ നാടിനുണ്ടായിരുന്ന നല്ല സാമൂഹിക ബന്ധവും, ഉയർന്ന ബോധവും , സമഭാവനയും മറ്റൊന്നിനും നൽകാൻ കഴിയില്ല എന്നത് തീർച്ചയാണ് എന്നും പ്രസിഡന്റ് കൂട്ടി ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16493/kanichar-gramapanjayath-library)