---
title: "ബത്തേരിയിൽ 630 ഗ്രാം കഞ്ചാവുമായി മൂന്നുപേർ പിടിയിൽ "
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/164975/wayanad"
published_at: "2023-11-25T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65618d1015b40_IMG-20231125-WA0077.jpg"
keywords: []
---

# ബത്തേരിയിൽ 630 ഗ്രാം കഞ്ചാവുമായി മൂന്നുപേർ പിടിയിൽ 

> **Lead Summary:** **ബത്തേരി**: വയനാട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പാർട്ടിയും, വയനാട് എക്സൈസ് ഇന്റലിജൻസും സംയുക്തമായി പൊൻകുഴി ഭാഗത്ത്‌ നടത്തിയ റെയ്ഡിൽ വിവിധ കേസുകളിലായി മൂന്നു പേരെയും 630 ഗ്രം കഞ്ചാവും KL 73 E 0371 സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.

## Article Content

**ബത്തേരി**: വയനാട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പാർട്ടിയും, വയനാട് എക്സൈസ് ഇന്റലിജൻസും സംയുക്തമായി പൊൻകുഴി ഭാഗത്ത്‌ നടത്തിയ റെയ്ഡിൽ വിവിധ കേസുകളിലായി മൂന്നു പേരെയും 630 ഗ്രം കഞ്ചാവും KL 73 E 0371 സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.

പ്രതികളായ ടി.എസ്. സഞ്ജിത് അഫ്താബ് ( 21 ), പ്രവീൺ പി വി ( 20 ), ആൽബിൻ ക്ലീറ്റസ് (19) എന്നിവരെ അറസ്റ്റ് ചെയ്തു. റെയ്‌ഡിൽ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ, ടി.ആർ. ഹരിനന്ദനൻ, എക്സ്സൈസ് ഇൻസ്‌പെക്ടർ സുനിൽ, പ്രിവന്റീവ് ഓഫീസർ മാരായ ജി. അനിൽകുമാർ, എം.ബി. ഹരിദാസൻ, സിവിൽ എക്സ്സൈസ് ഓഫീസർ മാരായ വി. രഘു, പി.എൻ. ശശികുമാർ, വി.പി. നിഷാദ്, എം. സുരേഷ്, ഡ്രൈവർ മാരായ സന്തോഷ്‌, പ്രസാദ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/164975/wayanad)