---
title: "കോഴിക്കോട് യുവതിയെ പെട്രോളൊഴിച്ച്‌ കത്തിക്കാന്‍ യുവാവിന്റെ ശ്രമം"
english_title: "Kozhikode: An attempt by a young man to burn a woman with petrol"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16505/kozhikode-an-attempt-by-a-young-man-to-burn-a-woman-with-petrol"
published_at: "2021-12-17T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc30f55ce86_images - 2021-12-17T121045.134.jpeg"
keywords: []
---

# കോഴിക്കോട് യുവതിയെ പെട്രോളൊഴിച്ച്‌ കത്തിക്കാന്‍ യുവാവിന്റെ ശ്രമം

> **Lead Summary:** കോഴിക്കോട്: യുവതിയെ പെട്രോളൊഴിച്ച്‌ കത്തിക്കാന്‍ യുവാവിന്റെ ശ്രമം. കോഴിക്കോട് ജില്ലയിലെ തിക്കോടി ​പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഇന്ന് രാവിലെയോടെയാണ് സംഭവം

## Article Content

കോഴിക്കോട്: യുവതിയെ പെട്രോളൊഴിച്ച്‌ കത്തിക്കാന്‍ യുവാവിന്റെ ശ്രമം. കോഴിക്കോട് ജില്ലയിലെ തിക്കോടി ​പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഇന്ന് രാവിലെയോടെയാണ് സംഭവം

യുവതിയെ തീ കൊളുത്തിയ ശേഷം യുവാവും സ്വയം തീ കൊളുത്തി. ​ഗുരുതരാവസ്ഥയിലായ ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 9.50ഓടെയാണ് സംഭവമുണ്ടായത്. പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരിയാണ് യുവതി.

തീ കൊളുത്തിയ യുവാവ് യുവതിയുടെ അയല്‍ക്കാരനാണെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകളുണ്ട്. അക്രമത്തിന്റെ പിന്നിലെ കാരണം വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16505/kozhikode-an-attempt-by-a-young-man-to-burn-a-woman-with-petrol)