---
title: "രാജ്യത്ത് പുതിയ 7,447 കൊവിഡ് കേസുകള്‍  കൂടി  സ്ഥിരീകരിച്ചു"
english_title: "Covid 19 update india dec 17"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16506/covid-19-update-india-dec-17"
published_at: "2021-12-17T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc3228e26a1_images - 2021-12-17T121551.762.jpeg"
keywords: []
---

# രാജ്യത്ത് പുതിയ 7,447 കൊവിഡ് കേസുകള്‍  കൂടി  സ്ഥിരീകരിച്ചു

> **Lead Summary:** രാജ്യത്ത് പുതിയ 7,447 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 7,886 പേര്‍ രോഗമുക്തിനേടിയിട്ടുണ്ട്.

## Article Content

രാജ്യത്ത് പുതിയ 7,447 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 7,886 പേര്‍ രോഗമുക്തിനേടിയിട്ടുണ്ട്.

അതേസമയം രോഗം മൂലം 391 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ സജീവ കേസുകളുടെ എണ്ണം 86,415 ആയി.

ഇതുവരെ 3,41,62,765 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൂടാതെ ഇതുവരെ 1,35,99,96,267 പേര്‍ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16506/covid-19-update-india-dec-17)