---
title: "കൂത്തുപറമ്പ് രക്തസാക്ഷി കെ വി റോഷൻ അനുസ്മരണത്തിന്റെ ഭാഗമായി വിദ്യാർത്ഥി റാലി സംഘടിപ്പിച്ചു"
english_title: " Kuthuparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165071/kuthuparamba"
published_at: "2023-11-25T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6561c42b38769_IMG-20231125-WA0011.jpg"
keywords: []
---

# കൂത്തുപറമ്പ് രക്തസാക്ഷി കെ വി റോഷൻ അനുസ്മരണത്തിന്റെ ഭാഗമായി വിദ്യാർത്ഥി റാലി സംഘടിപ്പിച്ചു

> **Lead Summary:** **കൂത്തുപറമ്പ**: കൂത്തുപറമ്പ് രക്തസാക്ഷി കെ വി റോഷൻ അനുസ്മരണത്തിന്റെ ഭാഗമായി കൂത്തുപറമ്പിൽ വിദ്യാർത്ഥി റാലി സംഘടിപ്പിച്ചു.യുഡിഎഫ് സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരായ പോരാട്ടത്തിനിടയിലാണ് 29 വർഷം മുമ്പ് ഉണ്ടായ പോലീസ് വെടിവെപ്പിൽ എസ്എഫ്ഐ നേതാവായിരുന്ന രോഷൻ കൊല്ലപ്പെട്ടത്.

## Article Content

**കൂത്തുപറമ്പ**: കൂത്തുപറമ്പ് രക്തസാക്ഷി കെ വി റോഷൻ അനുസ്മരണത്തിന്റെ ഭാഗമായി കൂത്തുപറമ്പിൽ വിദ്യാർത്ഥി റാലി സംഘടിപ്പിച്ചു.യുഡിഎഫ് സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരായ പോരാട്ടത്തിനിടയിലാണ് 29 വർഷം മുമ്പ് ഉണ്ടായ പോലീസ് വെടിവെപ്പിൽ എസ്എഫ്ഐ നേതാവായിരുന്ന രോഷൻ കൊല്ലപ്പെട്ടത്.

എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ വിവിധ കലാലയങ്ങളിൽ നിന്നുളള വിദ്യാർത്ഥികൾ ഉൾപ്പെടെനിരവധി പേരാണ് പങ്കെടുത്തത്.

പാലത്തുംങ്കരയിൽ നിന്നാരംഭിച്ച റാലി മാറോളി ഘട്ടിൽ സമാപിച്ചു. തുടർന്ന് നടന്ന അനുസ്മരണ പൊതുയോഗം എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ ഉൽഘടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് വിഷ്ണുപ്രസാദ് അധ്യക്ഷനായി. സംസ്ഥാനകമ്മറ്റി അംഗം വൈഷ്ണവ് മഹേന്ദ്രൻ, ജില്ലാ സെക്രട്ടറി പി എസ് സഞ്ജീവ്, ശരത് രവീന്ദ്രൻ, അഞ്ജലി സന്തോഷ്, ജോയൽ, അശ്വന്ത്, കെ.നിവേദ്, രക്ഷിത ആർ, ആദർശ് പട്യം എന്നിവർ സംസാരിച്ചു. റോഷന്റെ അമ്മനാരായണിയും ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165071/kuthuparamba)