---
title: "ഏലപ്പീടികയിൽ ജീവിത ശൈലി രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Camp "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165095/camp"
published_at: "2023-11-25T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6561f095b9e9d_IMG-20231125-WA0003.jpg"
keywords: []
---

# ഏലപ്പീടികയിൽ ജീവിത ശൈലി രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** ഏലപ്പീടിക അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയം, മലയാംപടി ഹെൽത്ത് & വെൽനസ്സ് സെൻ്റർ ഏലപ്പീടിക എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വായനശാലയിൽ വെച്ച് ജീവിത ശൈലീ രോഗ പരിശോധന ക്യാമ്പ് നടത്തി. കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ജിമ്മി അബ്രാഹം ക്യാമ്പ് ഉൽഘാടനം ചെയ്തു.

## Article Content

ഏലപ്പീടിക അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയം, മലയാംപടി ഹെൽത്ത് & വെൽനസ്സ് സെൻ്റർ ഏലപ്പീടിക എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വായനശാലയിൽ വെച്ച് ജീവിത ശൈലീ രോഗ പരിശോധന ക്യാമ്പ് നടത്തി. കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ജിമ്മി അബ്രാഹം ക്യാമ്പ് ഉൽഘാടനം ചെയ്തു.

വായനശാല പ്രസിഡണ്ട് ജോബ് ഒ.എ. അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് കുമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് അനു മാത്യൂ, ആശാ വർക്കർ മിനി സജി എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. ജിൻസി മുണ്ടൻചിറ, സോഫി വയലിൽ, പ്രമീള സുരേന്ദ്രൻ, പ്രിൻസി ബൈജു, സിജി സുരേഷ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165095/camp)