---
title: "കേളകം സെന്റ് തോമസ് എച്ച് എസ് എസ്സിൽ സ്കൗട്ട് & ഗൈഡ്‌സ് വാർഷിക ക്യാമ്പ്"
english_title: "Kelakam sent thomas hss "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165098/kelakam-sent-thomas-hss"
published_at: "2023-11-25T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6561f23396dee_IMG-20231125-WA0004.jpg"
keywords: []
---

# കേളകം സെന്റ് തോമസ് എച്ച് എസ് എസ്സിൽ സ്കൗട്ട് & ഗൈഡ്‌സ് വാർഷിക ക്യാമ്പ്

> **Lead Summary:** കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച് എസ് എസ് വിഭാഗം സ്കൗട്ട്&ഗൈഡ്സ് വാർഷിക ക്യാമ്പ് കേളകം ഗ്രാമപഞ്ചായത്ത് മെമ്പർ സുനിത രാജു വാത്യാട്ട് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് എം പി സജീവൻ അദ്ധ്യക്ഷനായിരുന്നു.

## Article Content

കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച് എസ് എസ് വിഭാഗം സ്കൗട്ട്&ഗൈഡ്സ് വാർഷിക ക്യാമ്പ് കേളകം ഗ്രാമപഞ്ചായത്ത് മെമ്പർ സുനിത രാജു വാത്യാട്ട് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് എം പി സജീവൻ അദ്ധ്യക്ഷനായിരുന്നു.

സ്കൂൾ പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ്, പി ടി എ വൈസ് പ്രസിഡണ്ട് വി കെ സജീവ്, സ്റ്റാഫ് പ്രതിനിധി അനിത ആർ, ക്യാമ്പ് ലീഡർ ജോസ് അബ്രഹാം, കെ.വി ബിജു, ആശിഷ് സന്തോഷ് എന്നിവർ സംസാരിച്ചു. രാവിലെ നടന്ന പതാക വന്ദനത്തോടെയാണ് ക്യാമ്പ് ആരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165098/kelakam-sent-thomas-hss)