---
title: "മിന്നല്‍ മുരളി ജിയോ മാമി മുംബൈ ഫിലിം ഫസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്തു"
english_title: "Minnalmurali"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16510/minnalmurali"
published_at: "2021-12-17T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc35e1bdd7a_FGwXIngVcAIdI4m.jpeg"
keywords: []
---

# മിന്നല്‍ മുരളി ജിയോ മാമി മുംബൈ ഫിലിം ഫസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്തു

> **Lead Summary:** ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി ജിയോ മാമി മുംബൈ ഫിലിം ഫസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്തു.

## Article Content

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളി ജിയോ മാമി മുംബൈ ഫിലിം ഫസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്തു.

പ്രദര്‍ശനത്തിന് ശേഷം മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ട്വിറ്ററില്‍ പ്രമുഖ സിനിമ പ്രവര്‍ത്തകര്‍ അടക്കം നിരവധി പേരാണ് മിന്നല്‍ മുരളിയെ പ്രശംസിച്ച്‌ രംഗത്തെത്തിയത്.

വേറെ ലെവല്‍ സൂപ്പര്‍ ഹീറോ ചിത്രമാണ് മിന്നല്‍ മുരളിയെന്നും ചിത്രം തിയേറ്ററില്‍ കാണേണ്ട സിനിമയാണെന്നുമാണ് സിനിമ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. തിയേറ്ററില്‍ സിനിമ കാണാന്‍ സാധിക്കാത്തത് വലിയ നഷ്ടമാണെന്ന രീതിയില്‍ നിരവധി പേരാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. അതേസമയം ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യുന്നതിനാല്‍ മലയാള സിനിമയ്ക്ക് മിന്നല്‍ മുരളി ഒരു ബെഞ്ച് മാര്‍ക്കായിരിക്കുമെന്നും അഭിപ്രായമുണ്ട്. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന വളരെ റിയലിസ്റ്റിക്കായ സൂപ്പര്‍ ഹീറോ ചിത്രമാണ് മിന്നല്‍ മുരളിയെന്നും പ്രതികരണങ്ങളുണ്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16510/minnalmurali)