---
title: "വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവം എൻഎസ്എസിന് കിരീടം"
english_title: "School festival "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165105/school-festival"
published_at: "2023-11-25T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6561fe466742e_IMG-20231125-WA0005.jpg"
keywords: []
---

# വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവം എൻഎസ്എസിന് കിരീടം

> **Lead Summary:** കൽപ്പറ്റയിൽ നടന്ന വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ 533 പോയിന്റുകളുമായി ആതിഥേയരായ കൽപ്പറ്റ എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. 402 പോയിന്റുകൾ നേടിയ കൽപ്പറ്റ എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂളാണ് റണ്ണേഴ്സ് അപ്.

## Article Content

കൽപ്പറ്റയിൽ നടന്ന വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ 533 പോയിന്റുകളുമായി ആതിഥേയരായ കൽപ്പറ്റ എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. 402 പോയിന്റുകൾ നേടിയ കൽപ്പറ്റ എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂളാണ് റണ്ണേഴ്സ് അപ്.

സമാപന സമ്മേളനം കൽപ്പറ്റ നഗരസഭാ ചെയർമാൻ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജഷീർ പള്ളിവയൽ അധ്യക്ഷത വഹിച്ചു. വൈത്തിരി താലൂക്ക് എൻ എസ് എസ് യൂണിയൻ മുഖ്യരക്ഷാധികാരി എ പി നാരായണൻ നായർ സമ്മാനദാനം നിർവഹിച്ചു. എൻ എസ് എസ് വൈത്തിരി താലൂക്ക് യൂണിയൻ പ്രസിഡൻറ് പി കെ സുധാകരൻ നായർ അനുഗ്രഹ ഭാഷണം നടത്തി.

സ്കൂൾ പ്രിൻസിപ്പൽ എ കെ ബാബു പ്രസന്നകുമാർ, വാർഡ് കൗൺസിലർ വിനോദ് കുമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജീറ്റോ ലൂയിസ്, പി ടി എ പ്രസിഡണ്ട് ഷാജി തദ്ദേവൂസ്, മദർ പി ടി എ പ്രസിഡൻറ് മിനി കെ എം പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീജേഷ് ബി നായർ തുടങ്ങിയവർ സംസാരിച്ചു. സബ് കമ്മിറ്റി കൺവീനർമാർ സംഘടന ഭാരവാഹികൾ, പിടിഎ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

അറബി സാഹിത്യോത്സവത്തിൽ 139 പോയിന്റുകളുമായി ജിഎച്ച്എസ് റിപ്പൺ ഒന്നാമതെത്തി. 114 പോയിന്റുകളുമായി ജി എച്ച് എസ് അച്ചൂർ ആണ് രണ്ടാമത്. സംസ്കൃതോത്സവത്തിൽ ജിഎച്ച്എസ്എസ് പടിഞ്ഞാറത്തറ ,സെൻറ് തോമസ് എച്ച് എസ് നടവയൽ എന്നീ സ്കൂളുകൾ 85 പോയിന്റുകളുമായി ഒന്നാമതെത്തി. എച്ച്ഐഎം യുപി സ്കൂൾ കൽപ്പറ്റ, എയുപിഎസ് വാളൽ, കോട്ടത്തറ, ജി യു പി എസ് ചെന്നലോട് എന്നിവർ 83 പോയിന്റുകളുമായി രണ്ടാം സ്ഥാനം പങ്കിട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165105/school-festival)