---
title: "കൊച്ചിയില്‍ കാലിത്തീറ്റ ലോറിക്ക് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം"
english_title: "Fire "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/165111/fire"
published_at: "2023-11-25T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656205d5e7127_n55970031017009227310093f28eca035726dc437451116f795613628bc844890b82e14d281bac36f2c8a2d.jpg"
keywords: []
---

# കൊച്ചിയില്‍ കാലിത്തീറ്റ ലോറിക്ക് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

> **Lead Summary:** **കൊച്ചി: **എറണാകുളത്ത് ഓടി കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. ചെറായിയിലാണ് അപകടം. റേഡിയേറ്ററില്‍ നിന്നു പുക ഉയരുന്നത് കണ്ടതിനു പിന്നാലെ ലോറി ഡ്രൈവറും സഹായിയും ഇറങ്ങി ഓടിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. കേരള ഫീഡ്സിന്റെ കാലിത്തീറ്റയുമായി വൈപ്പിനിലേക്ക് വന്ന ലോറിയാണ് കത്തിയത്. തീപിടര്‍ന്നു ലോറിയുടെ കാബിൻ പൂര്‍ണമായി കത്തി നശിച്ചു.

## Article Content

**കൊച്ചി: **എറണാകുളത്ത് ഓടി കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. ചെറായിയിലാണ് അപകടം. റേഡിയേറ്ററില്‍ നിന്നു പുക ഉയരുന്നത് കണ്ടതിനു പിന്നാലെ ലോറി ഡ്രൈവറും സഹായിയും ഇറങ്ങി ഓടിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. കേരള ഫീഡ്സിന്റെ കാലിത്തീറ്റയുമായി വൈപ്പിനിലേക്ക് വന്ന ലോറിയാണ് കത്തിയത്. തീപിടര്‍ന്നു ലോറിയുടെ കാബിൻ പൂര്‍ണമായി കത്തി നശിച്ചു.

വടക്കൻ പറവൂരില്‍ നിന്നു ഫയര്‍ഫോഴ്സെത്തി തീയണച്ചു. ഏറെ നേരം ശ്രമിച്ചാണ് തീ കെടുത്തിയത്. എഞ്ചിൻ ഭാഗങ്ങളടക്കം കാബിൻ പൂര്‍ണമായി കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/165111/fire)